Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightവൈശ്യം പുറംകടവിൽ പാലം...

വൈശ്യം പുറംകടവിൽ പാലം വരുന്നതും കാത്ത് നാട്ടുകാർ

text_fields
bookmark_border
vysyam
cancel
camera_alt

ഇരുവഴിഞ്ഞി വൈശ്യം പുറംകടവ്

മു​ക്കം: ഇ​രു​വ​ഴി​ഞ്ഞി​യു​ടെ വൈ​ശ്യം പു​റം​ക​ട​വി​ൽ പാ​ല​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ് നീ​ളു​ന്നു. കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​നേ​യും മു​ക്കം ന​ഗ​ര​സ​ഭ​യേ​യും ബ​ന്ധി​പ്പി​ച്ച് ഇ​വി​ടെ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് മൂ​ന്നു​ത​വ​ണ തു​ക അ​നു​വ​ദി​ക്കു​ക​യും ഒ​രു പ്രാ​വ​ശ്യം ആ​ഘോ​ഷ​മാ​യി പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്തെ​ങ്കി​ലും പാ​ലം ഇ​പ്പോ​ഴും മ​രീ​ചി​ക​യാ​ണ്. 20 വ​ർ​ഷം മു​മ്പ് കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് തൂ​ക്കു​പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് മൂ​ന്ന് ല​ക്ഷ​വും 2016ൽ ​കോ​ൺ​ക്രീ​റ്റ് പാ​ല​ത്തി​നാ​യി സ​ർ​ക്കാ​ർ ര​ണ്ട് കോ​ടി​യും അ​നു​വ​ദി​ച്ചെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. തു​ട​ർ​ന്ന് ജോ​ർ​ജ് എം. ​തോ​മ​സ് എം.​എ​ൽ.​എ ആ​യി​രി​ക്കെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് തൂ​ക്കു​പാ​ല​ത്തി​നാ​യി 1.34 കോ​ടി അ​നു​വ​ദി​ക്കു​ക​യും 2021 ഫെ​ബ്രു​വ​രി 16ന് ​പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്തു.

പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യി​രു​ന്ന സി​ൽ​ക്കി​നാ​യി​രു​ന്നു ക​രാ​ർ. എ​ന്നാ​ൽ, പ​ദ്ധ​തി സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ച്ചു. ക​ട​വ് വ​രെ നാ​ല​ര മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡു​ണ്ട്. കോ​ൺ​ക്രീ​റ്റ് പാ​ലം വ​രി​ക​യാ​ണെ​ങ്കി​ൽ അ​പ്രോ​ച്ച് റോ​ഡി​നാ​യി സ്ഥ​ലം ന​ൽ​കാ​ൻ ഭൂ ​ഉ​ട​മ​ക​ൾ ത​യാ​റാ​ണ്. പാ​ലം വ​ന്നാ​ൽ കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ചി​പ്പാ​ൻ കു​ഴി, വൈ​ശ്യം പു​റം, നാ​ഗേ​രി​കു​ന്ന് ഭാ​ഗ​ത്തെ​യും മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ക​ച്ചേ​രി, ആ​റ്റു​പു​റം, കു​റ്റി​പ്പാ​ല, മാ​മ്പ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്താ​ൻ എ​ളു​പ്പ​മാ​കും. നി​ല​വി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റേ​ണ്ട സ്ഥി​തി​യാ​ണ്.

മു​ക്കം ന​ഗ​ര​ത്തി​ലെ തി​ര​ക്കി​ൽ​പെ​ടാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ഴി​ക്കോ​ട്, ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട്, എം.​എ.​എം.​ഒ കോ​ള​ജ്, കെ.​എം.​സി.​ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി പ്ര​ധാ​ന റോ​ഡി​ലെ​ത്താ​നു​ള്ള ബൈ​പാ​സ് ആ​യും ഇ​ത് ഉ​പ​കാ​ര​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bridgeVaishyam puramkadav
News Summary - Locals are waiting for the bridge to come up at Vaishyam puramkadav
Next Story