Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightജിയോ നെറ്റ്​വർക്കിനായി...

ജിയോ നെറ്റ്​വർക്കിനായി രാത്രി കുഴിവെട്ടി: ടൗൺ ചളിക്കുളമായി

text_fields
bookmark_border
ജിയോ നെറ്റ്​വർക്കിനായി രാത്രി കുഴിവെട്ടി: ടൗൺ ചളിക്കുളമായി
cancel

മു​ക്കം: ജി​യോ നെ​റ്റ്്​​വ​ർ​ക്കി​നാ​യി കൊ​ടി​യ​ത്തൂ​ർ അ​ങ്ങാ​ടി​യി​ൽ രാ​ത്രി​യി​ൽ എ​ടു​ത്ത കു​ഴി നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​വു​ന്നു. വെ​ള്ളം ഒ​ഴി​ച്ച് കു​ഴി വെ​ട്ടി​യ​തോ​ടെ കൊ​ടി​യ​ത്തൂ​ർ ചെ​റു​വാ​ടി റോ​ഡും അ​ങ്ങാ​ടി​യും ച​ളി​ക്കു​ള​മാ​യ അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള​ട​ക്കം അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മാ​ത്ര​മ​ല്ല, ഓ​വു​ചാ​ലി​ൽ ച​ളി​നി​റ​ഞ്ഞ മ​ണ്ണ് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. വ​ലി​യ വീ​തി​യി​ല്ലാ​ത്ത റോ​ഡി​ൽ ഇ​പ്പോ​ൾ​ത​ന്നെ വൈ​ദ്യു​തി​ത്തൂ​ണു​ക​ളും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ടെ​ലി​ഫോ​ൺ പോ​സ്​​റ്റു​ക​ളും ഉ​ണ്ട്. അ​തി​ന് പു​റ​മെ​യാ​ണ് സ്വ​കാ​ര്യ ക​മ്പ​നി അ​വ​രു​ടെ പോ​സ്​​റ്റു​ക​ൾ കൂ​ടി സ്ഥാ​പി​ക്കു​ന്ന​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് ക​മ്പ​നി​യു​ടെ പ്ര​വൃ​ത്തി​യെ​ന്നും സ്ഥ​ലം വൃ​ത്തി​യാ​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​ങ്കി​ലും അ​തു​ണ്ടാ​യി​െ​ല്ല​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

മ​റ്റൊ​രു കു​ഴി​ക്ക് സ​മീ​പ​മു​ള്ള ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി വെ​ള്ളം റോ​ഡി​ലൊ​ഴു​കു​ക​യും ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സി​ലു​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും കൊ​ടി​യ​ത്തൂ​രി​ലെ വ്യാ​പാ​രി​ക​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jio
News Summary - Jio digging issue
Next Story