Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightറോഡിന് ഇരുഭാഗത്തും...

റോഡിന് ഇരുഭാഗത്തും കൂറ്റന്‍ പൈപ്പുകള്‍; ഗതാഗതക്കുരുക്കിലമര്‍ന്ന് മലയോര റോഡുകള്‍

text_fields
bookmark_border
റോഡിന് ഇരുഭാഗത്തും കൂറ്റന്‍ പൈപ്പുകള്‍; ഗതാഗതക്കുരുക്കിലമര്‍ന്ന് മലയോര റോഡുകള്‍
cancel

മു​ക്കം: യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി അ​ശാ​സ്ത്രീ​യ​മാ​യി ജ​ല്‍ജീ​വ​ന്‍ മി​ഷ​ന്‍ പ്ര​വൃ​ത്തി​യു​ടെ കൂ​റ്റ​ന്‍ പൈ​പ്പു​ക​ള്‍ റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലും ഇ​റ​ക്കി​യ​തോ​ടെ മ​ല​യോ​ര​ത്തെ നി​ര​വ​ധി റോ​ഡു​ക​ളി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട സാ​ധ്യ​ത​യും. വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ സൈ​ഡ് കൊ​ടു​ക്കാ​ന്‍ പ്ര​യാ​സ​പ്പെ​ടു​ക​യും അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​തും പ​തി​വാ​ണ്.

കാ​ര​ശ്ശേ​രി, കൊ​ടി​യ​ത്തൂ​ര്‍, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ​യും വി​വി​ധ റോ​ഡു​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പൈ​പ്പു​ക​ള്‍ ഇ​റ​ക്കി​യ​ത്. നോ​ര്‍ത്ത് കാ​ര​ശ്ശേ​രി ആ​ന​യാം​കു​ന്ന് റോ​ഡി​ല്‍ ദി​നേ​ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വ​യ​ലി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡി​ന്‍റെ ഇ​രു ഭാ​ഗ​ത്തും താ​ഴ്ച​യേ​റി​യ സ്ഥ​ല​മാ​യ​തി​നാ​ല്‍ അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യാ​ണ്. പൈ​പ്പ് ഇ​റ​ക്കു​ന്ന സ​മ​യ​ത്ത് ത​ന്നെ ഇ​രു ഭാ​ഗ​ത്തും ഇ​റ​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍ക്ക് ഇ​ട​യാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും ചെ​വി​ക്കൊ​ണ്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrafficHilly Road
News Summary - Huge pipes on both sides of the road; Hilly roads jammed with traffic
Next Story