കളിക്കിടെ വീണു; നാലു വയസ്സുകാരൻ വൈറൽ
text_fieldsഅച്ഛനോടൊപ്പം ഫുട്ബാൾ കളിക്കുന്ന ദേവദത്ത്
മുക്കം: ഫുട്ബാൾ കളിക്കുമ്പോൾ അബദ്ധത്തിൽ വീണ നാലുവയസ്സുകാരന്റെ വിഡിയോ രണ്ടാഴ്ചക്കിടെ കണ്ടത് 10 മില്യൻ ആളുകൾ. മുക്കം മണാശ്ശേരി സ്വദേശികളായ രാഹുൽ-സ്മിത ദമ്പതികളുടെ മകൻ ദേവദത്താണ് ഫുട്ബാൾ കളിക്കുമ്പോൾ അബദ്ധത്തിൽ വീണത്. ഈ വിഡിയോയാണിപ്പോൾ വൈറലായിരിക്കുന്നത്.
സിനിമ കാസ്റ്റിങ് കോഓഡിനേറ്ററായ രാഹുൽ വീട്ടിലുള്ളപ്പോൾ മകൻ ദേവദത്തിനൊപ്പം ഫുട്ബാൾ കളിക്കാറുണ്ടായിരുന്നു. ഇത്തരത്തിൽ ഫുട്ബാൾ കളിച്ചുകൊണ്ടിരിക്കെ മകന്റെ കിക്ക് കണ്ട രാഹുൽ മൊബൈലിൽ ചിത്രീകരിക്കാം എന്നുകരുതി വിഡിയോ ചിത്രീകരിക്കുമ്പോഴാണ് ആദ്യ കിക്കിൽ തന്നെ ദേവദത്ത് കമഴ്ന്നടിച്ച് വീണത്. പരിക്കൊന്നും പറ്റാതെ മകൻ എഴുന്നേറ്റ് വരുകയും ചെയ്തു. ഈ വിഡിയോ രാഹുൽ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. 10 മില്യനിലധികം ആളുകൾ കണ്ടതിനുപുറമെ ഒരു മില്യനിലധികം ലൈക്കും ഷെയറും ലഭിച്ചിട്ടുണ്ട്.
ഇത്രയും ആളുകൾ കാണുമെന്ന പ്രതീക്ഷയിലല്ല വിഡിയോ പോസ്റ്റ് ചെയ്തതെന്ന് രാഹുൽ പറഞ്ഞു. താൻ അബദ്ധത്തിൽ വീണതാണെങ്കിലും വിഡിയോ വൈറലായതിന്റെ സന്തോഷത്തിലാണ് ദേവദത്തും.

