Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.സി.ബിയുടെ ടയർ വീണ്​ നാലു വയസുകാരന് ദാരുണാന്ത്യം

text_fields
bookmark_border
Nafi abdulla
cancel
camera_alt

നാഫിഅബദുല്ല

മുക്കം: ജെ.സി.ബി.യുടെ ടയർ ദേഹത്ത് വീണ്​ നാല് വയസുകാരന് ദാരുണാന്ത്യം. വെള്ളിയാഴ്ച്ച പതിനൊന്നരയോടെയാണ് സംഭവം. ചെറുവാടി കണ്ടാംപറമ്പിൽ കൊന്നാലത്ത് അബ്ദുൽ മജീദിന്‍റെ മകൻ നാഫി അബ്ദുല്ല (നാല്​) ആണ് മരിച്ചത്.

ജെ.സി.ബി.ഡ്രൈവറായ പിതാവ് വീടിന്‍റെ വശത്ത് മരത്തോട് ചാരി വച്ചിരുന്ന ടയർ, മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. അൽപ സമയത്തിന് ശേഷം ഭക്ഷണം നൽകാൻ തിരക്കിയപ്പോയാണ് വീട്ടുകാർ അപകടം കണ്ടത്. ഉടൻ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മാതാവ്: ബുഷ്റ കൂളിമാട്. സഹോദരങ്ങൾ: ആയിശ ഫൈഹ, മുഹമ്മദ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Four year old dies after JCB tire falls off
Next Story