Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightപ​ട​ക്കം...

പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ അ​ടി​ക്കാ​ടി​ന് തീ​പി​ടി​ച്ചു

text_fields
bookmark_border
പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ അ​ടി​ക്കാ​ടി​ന് തീ​പി​ടി​ച്ചു
cancel
camera_alt

മുക്കം ഹൈസ്കൂളിനു സമീപത്ത് അടിക്കാടിന് തീപിടിച്ചപ്പോൾ

മു​ക്കം: പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ തെ​റി​ച്ചു​വീ​ണ് വീ​ടി​ന​ടു​ത്ത പ​റ​മ്പി​ലെ​യും മ​തി​ലി​ലെ​യും അ​ടി​ക്കാ​ടി​ന് തീ​പി​ടി​ച്ചു. മു​ക്കം ഹൈ​സ്കൂ​ളി​ന് സ​മീ​പം കു​റ്റി​പ്പാ​ല​യി​ൽ ക​രി​മ്പ​ന​ക്ക​ൽ ബ​ബി​ത്തി​ന്റെ വീ​ട്ടി​ൽ​നി​ന്ന് പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ തെ​റി​ച്ചു​വീ​ണ് തൊ​ട്ട​ടു​ത്തു​ള്ള സ്കൂ​ൾ മ​തി​ലി​ലെ ഉ​ണ​ങ്ങി​യ പു​ല്ലി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി 11 മ​ണി​ക്കാ​ണ് സം​ഭ​വം. ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പ​യ​സ് അ​ഗ​സ്റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മു​ക്കം അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

പ​ട​ക്കം വി​ല്ല​നാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കാം ഇ​ക്കാ​ര്യ​ങ്ങ​ൾ

  • ക​ടു​ത്ത വേ​ന​ൽ​ചൂ​ടി​ൽ പു​ല്ലു​ക​ളും അ​ടി​ക്കാ​ടു​ക​ളും ക​രി​ഞ്ഞു​ണ​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. അ​തീ​വ ശ്ര​ദ്ധ​യോ​ടെ വേ​ണം പ​ട​ക്കം പൊ​ട്ടി​ക്കാ​ൻ.
  • മു​തി​ർ​ന്ന​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​വ​ണം കു​ട്ടി​ക​ൾ പ​ട​ക്കം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
  • പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നു മു​മ്പ് ഒ​രു ബ​ക്ക​റ്റ് വെ​ള്ളം സ​മീ​പ​ത്ത് ക​രു​തേ​ണ്ട​താ​ണ്.
  • പ​ട​ക്ക​ങ്ങ​ൾ കൈ​ക​ളി​ൽ​വെ​ച്ച് പൊ​ട്ടി​ക്കു​ന്ന സാ​ഹ​സ​ത്തി​ന് മു​തി​ര​രു​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForestFirecrackersKozhikode News
News Summary - forest caught fire while bursting firecrackers
Next Story