Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിക്കേറ്റ് റോഡിൽ കിടന്ന പെൺകുട്ടിയെ രക്ഷിച്ചു; വീട്ടിലെത്തി ആദരിച്ച് അഗ്നിരക്ഷാ സേന

text_fields
bookmark_border
പരിക്കേറ്റ് റോഡിൽ കിടന്ന പെൺകുട്ടിയെ രക്ഷിച്ചു; വീട്ടിലെത്തി ആദരിച്ച് അഗ്നിരക്ഷാ സേന
cancel
camera_alt

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​ക്ക് ര​ക്ഷ​ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ മു​ക്കം അ​ഗ്നി​ര​ക്ഷാ സേ​ന​യും സി​വി​ൽ ഡി​ഫ​ൻ​സും ആ​ദ​രി​ക്കു​ന്നു

മുക്കം: അപകടത്തിൽ പരിക്കേറ്റ് അർധരാത്രി റോഡിൽ കിടന്ന പെൺകുട്ടിക്ക് രക്ഷകരായ വിദ്യാർഥികളെ മുക്കം അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസും വീട്ടിലെത്തി ആദരിച്ചു. ശനിയാഴ്ച രാത്രി കളൻതോടിന് സമീപമാണ് അപകടമുണ്ടായത്. കാറിൽ അതുവഴി പോവുകയായിരുന്ന പുൽപ്പറമ്പ് സ്വദേശികളായ നസീബ് മൻസിൽ ഫർസീൻ, ലഹൻ, ഇശ്വ, ലിന എന്നിവരാണ് കുട്ടിയെ മണാശ്ശേരിയിലുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

തുടർന്ന് മുക്കം അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗം കൂടിയായ സന്നദ്ധ പ്രവർത്തകൻ ഷബീർ പുൽപ്പറമ്പുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാരെ വിവരമറിയിക്കുന്നതിനുള്ള ഏർപ്പാടും ചെയ്ത ശേഷമാണ് സഹോദങ്ങളുടെ മക്കളായ നാലുപേരും മടങ്ങിയത്. മുക്കം ഫയർ ആൻഡ് റസ്ക്യു സ്‌റ്റേഷൻ ഓഫിസർ ഇ.കെ. അബ്ദുസലീമിന്റെ നേതൃത്വത്തിൽ നാലു പേരെയും വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു.

സിവിൽ ഡിഫൻസ് മുക്കം പോസ്റ്റ് വാർഡൻ പ്രിൻസ് മാത്യു, സിവിൽ ഡിഫൻസ് വളന്റിയർമാരായ ഷബീർ പുൽപറമ്പ്, ഷംസീർ മെട്രോ, മുക്കം നഗരസഭ കൗൺസിലറും സിവിൽ ഡിഫൻസ് അംഗവുമായ റൈനീഷ് നീലാംബരി എന്നിവർ ആദരിക്കലിന് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Firefighters honor those who saved injured girl lying on the road
Next Story