വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം
text_fieldsവസ്ത്ര വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാ സേന അണക്കുന്നു
മുക്കം: മുക്കം നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ബസ് സ്റ്റാൻഡിന് സമീപത്തെ പത്രാസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ആറിനായിരുന്നു സംഭവം. തീപിടിത്തത്തിൽ കടയിലുണ്ടായിരുന്ന വസ്ത്രങ്ങൾ പൂർണമായും അഗ്നിക്കിരയായി.
കാരമൂല സ്വദേശി പഴങ്കോട് ഫിറോസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്, മുക്കം അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.
മുക്കം അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള രണ്ട് യൂനിറ്റ് സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവാക്കാനായി.
സീനിയർ ഓഫിസർമാരായ സി. മനോജ്, എൻ. രാജേഷ്, ഓഫീസർമാരായ എം.സി. സജിത്ത് ലാൽ, എ.എസ്. പ്രദീപ്, മുഹമ്മദ് ഷനീബ്, വൈ.പി. ഷറഫുദ്ദീൻ, ആർ. മിഥുൻ, ജിതിൻ, കെ.എസ്. ശരത്, ഹോംഗാർഡുമാരായ ടി. രവീന്ദ്രൻ, ജോളി ഫിലിപ്, ടോണി വർഗീസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

