Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightവ്യാജമദ്യ വിൽപന:...

വ്യാജമദ്യ വിൽപന: മുക്കത്തെ ബാർ ഹോട്ടൽ പൂട്ടി

text_fields
bookmark_border
വ്യാജമദ്യ വിൽപന: മുക്കത്തെ ബാർ ഹോട്ടൽ പൂട്ടി
cancel
camera_alt

അടച്ചുപൂട്ടിയ മുക്കത്തെ മലയോരം ഗേറ്റ്​വേ ബാർ ഹോട്ടൽ

മുക്കം: മലയോരം ഗേറ്റ്​വേ ബാർ ഹോട്ടലില്‍നിന്ന് വിൽപനക്ക് നൽകിയ മദ്യത്തിൽ ആൽക്കഹോൾ അളവ് കൂടുതലാണെന്ന ലാബ് പരിശോധന റിപ്പോർട്ടിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടി. തിരുവനന്തപുരം എക്സൈസ് കമീഷണർ എസ്. ആനന്ദകൃഷ്​ണ​െൻറ നിർദേശപ്രകാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30നാണ്​ ബാർ ഹോട്ടൽ പൂട്ടിച്ചത്‌.

മേയ് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാർ ഹോട്ടലിൽനിന്ന് മദ്യം വാങ്ങി കഴിച്ചവർക്ക്​ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ജൂൺ ഒന്നിന് കുന്ദമംഗലം എക്സൈസ് ഓഫിസർക്ക് പരാതി നൽകി.

ത്രിബിള്‍ എക്സ് ജവാന്‍ റം കഴിച്ചവര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായതായാണ്​ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. മദ്യം എക്സൈസ് അധികൃതർ പിടിച്ചെടുത്ത് റീജനൽ കെമിക്കല്‍ ലാബില്‍ പരിശോധനക്ക് അയച്ചു. ഇതേത്തുടർന്ന് ബാർ ഹോട്ടലിൽനിന്ന് ശേഖരിച്ച ത്രിബിൾ എക്സ് ജവാൻ റം 200 മില്ലി അളവിലുള്ള കുപ്പിയില്‍ ആല്‍ക്കഹോളി​െൻറ വീര്യം 62.51 ശതമാനമായിരുന്നതായി റിപ്പോർട്ട് ചെയ്തു. സാധാരണ 42, 18 അളവിൽ മാത്രമേ പാടുള്ളൂ.

സര്‍ക്കാര്‍ ബിവറേജസ് കോര്‍പറേഷന്‍ വഴി വില്‍പന നടത്തിയ മദ്യത്തില്‍ എങ്ങനെ മായം ചേര്‍ത്തുവെന്ന് വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാവൂ. എക്സൈസ് ഓഫിസിൽനിന്ന്​ എന്തോ തെറ്റു സംഭവിച്ചതാവാം അല്ലെങ്കിൽ പരിശോധിച്ച ലാബിന് തെറ്റ് സംഭവിച്ചിട്ടുണ്ടാകാമെന്ന്​ ബാറുടമ അവകാശപ്പെട്ടിരുന്നു. ലോക്ഡൗൺ കാലത്ത് അടച്ചിട്ടതിനെ തുടർന്ന് മേയ്​ അവസാനമാണ്​ ബാർ തുറന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exciseliquorAlcoholFake liquor
Next Story