Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രാക്കിലാകാതെ വെസ്റ്റ് മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം 

text_fields
bookmark_border
ട്രാക്കിലാകാതെ വെസ്റ്റ് മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം 
cancel
camera_alt

നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച വെ​സ്റ്റ് മാ​മ്പ​റ്റ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം

മു​ക്കം: മ​ല​യോ​ര​മേ​ഖ​ല​യി​ലെ കാ​യി​ക​താ​ര​ങ്ങ​ളും കാ​യി​ക​പ്രേ​മി​ക​ളും പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന മാ​മ്പ​റ്റ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ നി​ർ​മാ​ണം നി​ല​ച്ചി​ട്ട് ഒ​ന്ന​ര വ​ർ​ഷം. ഇ​തോ​ടെ സ്റ്റേ​ഡി​യം കാ​ടു​മൂ​ടി ന​ശി​ക്കു​ക​യാ​ണ്. സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യ​വും അ​തി​രൂ​ക്ഷ​മാ​യി. സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​ക്ക് എ​ൻ.​ഐ.​ടി മൈ​താ​നം വേ​ദി​യാ​കു​മ്പോ​ൾ, ഇ​വി​ടെ നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഈ ​സ്റ്റേ​ഡി​യം അ​ധി​കൃ​ത​രു​ടെ ക​നി​വ് കാ​ക്കു​ക​യാ​ണ്.

നാ​ല് വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച നി​ർ​മാ​ണ​പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​തോ​ടെ, കാ​യി​ക​താ​ര​ങ്ങ​ളും കാ​യി​ക​പ്രേ​മി​ക​ളും ദു​രി​ത​ത്തി​ലാ​ണ്. പ​ദ്ധ​തി​യു​ടെ സ്പെ​ഷ​ൽ പ​ർ​പ്പ​സ് വെ​ഹി​ക്കി​ളാ​യി​രു​ന്ന കി​റ്റ്കോ, നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കാ​താ​യ​തോ​ടെ​യാ​ണ് സ്റ്റേ​ഡി​യം നി​ർ​മാ​ണം നി​ല​ച്ച​ത്. മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ ആ​റ​ര കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

കി​ഫ്‌​ബി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന സ്പോ​ർ​ട്സ് ഡ​യ​റ​ക്ട​റേ​റ്റി​ന് കീ​ഴി​ൽ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കി​റ്റ്കോ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഉ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ​പ്ര​വൃ​ത്തി​യു​ടെ ചു​മ​ത​ല. ര​ണ്ടേ​ക്ക​റോ​ളം വ​രു​ന്ന മൈ​താ​ന​ത്ത് ട​ർ​ഫ് ഫു​ട്ബാ​ൾ മൈ​താ​നം, 200 മീ​റ്റ​ർ സി​ന്ത​റ്റി​ക് ട്രാ​ക്ക്, വോ​ളി​ബാ​ൾ കോ​ർ​ട്ട്, ഗാ​ല​റി, ഡ്ര​സ് ചേ​യ്ഞ്ചി​ങ് റൂം, ​ആ​ധു​നി​ക ജിം​നേ​ഷ്യം, ജം​പി​ങ് പി​റ്റു​ക​ൾ, എ​ന്നി​വ നി​ർ​മി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക താ​ര​ങ്ങ​ളു​ശ​ട താ​മ​സ​ത്തി​നും മ​റ്റും പ്ര​ദേ​ശ​ത്തെ വി​ദ്യാ​ല​ങ്ങ​ളി​ലാ​ണ് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. വെ​സ്റ്റ് മാ​മ്പ​റ്റ സ്റ്റേ​ഡി​യ​ത്തി​ന്റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി​രു​ന്നു​വെ​ങ്കി​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​ക്കാ​നും താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​ത്തി​നും ഈ ​മൈ​താ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മാ​യി​രു​ന്നു. നി​ല​വി​ൽ കാ​ടു​ക​യ​റി​യ മൈ​താ​ന​ത്തി​ലൂ​ടെ ന​ട​ക്കാ​ൻ പോ​ലും പ്ര​യാ​സ​മാ​ണ്. 2021 ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ച നി​ർ​മാ​ണം ഇ​ഴ​യു​ന്ന​തി​നെ​തി​രെ നേ​ര​ത്തെ​യും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് സ്റ്റേ​ഡി​യം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് കാ​യി​ക​താ​ര​ങ്ങ​ളു​ടെ​യും കാ​യി​ക​പ്രേ​മി​ക​ളു​ടെ​യും ആ​വ​ശ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Construction of Mambata International Stadium
Next Story