Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightകോഴിയിറച്ചി 220...

കോഴിയിറച്ചി 220 കടന്നു; വിലവർധനക്കെതിരെ പ്രതിഷേധം

text_fields
bookmark_border
Chicken price
cancel

മു​ക്കം: ജി​ല്ല​യി​ൽ കോ​ഴി​യി​റ​ച്ചി വി​ല കു​തി​ച്ചു​യ​രു​ന്നു. കി​ലോ​ക്ക് 165 രൂ​പ​യി​ല​ധി​കം വി​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് അ​ധി​കാ​രി​ക​ൾ നേ​ര​ത്തെ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​മെ​ങ്കി​ലും ഇ​പ്പോ​ൾ വി​ല ദി​വ​സം​തോ​റും ഉ​യ​ർ​ന്നു​വ​രു​ക​യാ​ണ്. കി​ലോ​ക്ക് 220 രൂ​പ​യും ക​ട​ന്ന് വി​ല കു​തി​ക്കു​ക​യാ​ണ്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വ്യാ​പാ​രി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വും പ​തി​വാ​യി​ട്ടു​ണ്ട്. വി​ഷു​വും റ​മ​ദാ​ൻ വ്ര​ത​വു​മെ​ല്ലാം അ​ടു​ത്ത സ​മ​യ​ത്തു​ള്ള വി​ല​വ​ർ​ധ​ന​വി​നെ​തി​രെ പ്ര​തി​ഷേ​ധ​വും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.

കോ​ഴി ഇ​റ​ച്ചി​ക്ക് ആ​വ​ശ്യ​ക്കാ​ർ വ​ർ​ധി​ച്ച​തും ആ​ളു​ക​ൾ കോ​ഴി​യി​റ​ച്ചി കൂ​ടി​യ​തോ​തി​ൽ വാ​ങ്ങാ​ൻ തു​ട​ങ്ങി​യ​തും വി​ല​വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്നു. ആ​വ​ശ്യ​മാ​യ​തി​‍െൻറ 20 ശ​ത​മാ​നം​പോ​ലും ഇ​വി​ടെ കോ​ഴി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നി​െ​ല്ല​ന്നാ​ണ് ക​ണ​ക്ക്.

വ​ൻ​കി​ട ക​മ്പ​നി​ക​ളാ​ണ് കോ​ഴി​ക​ൾ ന​ൽ​കു​ന്ന​ത്. നേ​ര​ത്തെ ഇ​വ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കോ​ഴി​ക​ളെ കൊ​ണ്ടു​വ​ന്ന്​ ന​ൽ​കു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്തു​ത​ന്നെ ഒ​ട്ടേ​റെ ക​ർ​ഷ​ക​ർ വ​ൻ​കി​ട ക​മ്പ​നി​ക​ൾ​ക്ക് വേ​ണ്ടി കോ​ഴി വ​ള​ർ​ത്തു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ഫാ​മു​ക​ളി​ൽ​നി​ന്നാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്ത് പ്ര​ധാ​ന​മാ​യി കോ​ഴി​ക​ളെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​തി​നി​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​ഴി​യി​റ​ച്ചി വി​ല അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കാ​ൻ കാ​ര​ണം ഫാം ​ഉ​ട​മ​ക​ളാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി വ്യാ​പാ​രി​ക​ളും രം​ഗ​ത്തെ​ത്തി.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ കോ​ഴി വ​രു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ്​ കൃ​ത്രി​മ​മാ​യി വി​ല വ​ർ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും വ്യാ​പാ​രി​ക​ൾ ആ​രോ​പി​ച്ചു. ഈ ​നീ​ക്ക​ത്തി​നെ​തി​രെ​യും കൃ​ത്രി​മ വി​ല​വ​ർ​ധ​ന​ക്കും അ​ധി​കൃ​ത​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikeChicken price
News Summary - Chicken crossed 220; Protest against price hike
Next Story