അരനൂറ്റാണ്ടു മുമ്പത്തെ വിദ്യാലയ ഓർമകളുമായി അവർ ഒത്തുകൂടി
text_fieldsചേന്ദമംഗലൂർ ഹൈസ്കൂളിലെ 1973 ബാച്ചിലെ എസ്.എസ്.എൽ.സി പഠിതാക്കൾ ഒത്തുകൂടിയപ്പോൾ
മുക്കം: ചേന്ദമംഗലൂർ ഹൈസ്കൂളിൽനിന്നും 1973ൽ എസ്.എസ്.എൽ.സി പൂർത്തിയാക്കിയ വിദ്യാർഥികൾ ‘ഓർമവസന്തം’ എന്നപേരിൽ സുവർണജൂബിലി ആഘോഷിച്ചു. നഗരസഭ കൗൺസിലർ സാറ കൂടാരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചാലിൽ അബ്ദു അധ്യക്ഷത വഹിച്ചു. കെ.ടി. മുഹമ്മദ് അബ്ദുറഹ്മാൻ, കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗം എറക്കോടൻ അബ്ദുറഹീം, ഡോ.കെ.ടി. സലീം, പി.പി. അബ്ദുൽ മജീദ്, പി.പി. ബീരാൻ, മുഹമ്മദലി കൂടാരം, വി. സുരേന്ദ്രൻ, വിലാസിനി എന്നിവർ സംസാരിച്ചു. ബാലഗോപാലൻ, യശോധ എന്നിവരുടെ നേതൃത്വത്തിൽ ഓണപ്പൂക്കളവുമൊരുക്കി. സംഘാടക സമിതി കൺവീനർ ടി. അബ്ദുൽ മജീദ് സ്വാഗതവും ജനറൽ സെക്രട്ടറി ഇ.കെ. മായിൻ നന്ദിയും പറഞ്ഞു.

