Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightചേ​ന്ദ​മം​ഗ​ലൂ​ർ...

ചേ​ന്ദ​മം​ഗ​ലൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ബ​ഷീ​ർ സ്ക്വ​യ​ർ സ​മ​ർ​പ്പ​ണം നാ​ളെ

text_fields
bookmark_border
Chendamangalore hss Basheer Square
cancel
camera_alt

ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനസജ്ജമായ ബഷീർ സ്ക്വയർ

Listen to this Article

മു​ക്കം: ചേ​ന്ദ​മം​ഗ​ലൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ ഓ​ർ​മ​ക്കാ​യി നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​നി​ർ​മി​ച്ച ബ​ഷീ​ർ സ്ക്വ​യ​ർ സ​മ​ർ​പ്പ​ണം ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ബ​ഷീ​റി​ന്റെ മ​ക​ളും, പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ഷാ​ഹി​ന ബ​ഷീ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ബ​ഷീ​റി​ന് ഇ​ഷ്ട​പ്പെ​ട്ട മാ​ങ്കോ​സ്റ്റി​ൻ മ​ര​ങ്ങ​ളും ചാ​മ്പ​മ​ര​വും സ്ക്വ​യ​റി​ൽ ഉ​ണ്ട്. ബ​ഷീ​റി​ന് ഏ​റെ ആ​ത്മ​ബ​ന്ധ​മു​ള്ള വി​ദ്യാ​ല​യ​മാ​ണ് ചേ​ന്ദ​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. ബ​ഷീ​റി​ന്റെ മ​ക​ൾ ഷാ​ഹി​ന ബ​ഷീ​ർ ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം ന​ട​ത്തി​യ​ത് ഈ ​സ്കൂ​ളി​ലാ​യി​രു​ന്നു. വി​ദ്യാ​ല​യ​ത്തി​ന്റെ പ​ടി​ഞ്ഞാ​റ് വ​ശ​ത്ത് പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് സ്ക്വ​യ​ർ. ചു​വ​രി​ൽ മ​നോ​ഹ​ര​മാ​യി ബ​ഷീ​റി​ന്റെ ചി​ത്ര​വും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വ​ര​ച്ചി​രി​ക്കു​ന്ന​ത് പ്ര​ദേ​ശ​ത്തെ ചി​ത്ര​കാ​ര​ൻ​മാ​രാ​യ പ്ര​ണ​വം ബാ​ബു, വി​നു കൈ​പ്പ​ട എ​ന്നി​വ​രാ​ണ്. ബ​ഷീ​ർ സ്ക്വ​യ​റി​ൽ സ്ഥാ​പി​ക്കു​ന്ന ഫ​ല​ക​ത്തി​ലെ ബ​ഷീ​റി​ന്റെ ചി​ത്രം വ​ര​ച്ചി​രി​ക്കു​ന്ന​ത് ചേ​ന്ദ​മം​ഗ​ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​റ​ബി​ക് അ​ധ്യാ​പ​ക​നാ​യ ഡോ. ​വി. അ​ബ്ദു​ൽ ജ​ലീ​ൽ മ​ല​പ്പു​റം ആ​ണ്.

പൂ​ർ​വ​വി​ദ്യാ​ർ​ഥി മു​ർ​ഷാ​ദ് കാ​രാ​ട്ട് ആ​ണ് ബ​ഷീ​ർ സ്ക്വ​യ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ർ സു​ബൈ​ർ കൊ​ട​പ്പ​ന അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ധ്യ​മം ചീ​ഫ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. സ്കൂ​ളി​ൽ നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ​ദ്ധ​തി​യാ​ണി​ത്. നേ​ര​ത്തേ എ​ട്ട​ര​ല​ക്ഷം രൂ​പ ചെ​ല​വി​ൽ സ്കൂ​ളി​ൽ ഓ​പ​ൺ സ്റ്റേ​ജ് നി​ർ​മി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Basheer squareChendamangalore hss
News Summary - Chendamangalore Higher Secondary School Basheer Square dedication tomorrow
Next Story