Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightസഹായി ചമഞ്ഞ്...

സഹായി ചമഞ്ഞ് കിടപ്പുരോഗികളുടെ വീട്ടില്‍ മോഷണം; പ്രതി അറസ്​റ്റിൽ

text_fields
bookmark_border
സഹായി ചമഞ്ഞ് കിടപ്പുരോഗികളുടെ വീട്ടില്‍ മോഷണം; പ്രതി അറസ്​റ്റിൽ
cancel
camera_alt

പ്രശാന്ത്

മു​ക്കം: ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന കി​ട​പ്പു​രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി സ​ഹാ​യ​വാ​ഗ്ദാ​നം ചെ​യ്ത് മോ​ഷ​ണം ന​ട​ത്തി​യ പെ​രു​മ​ണ്ണ പൂ​വാ​ട്ടു​പ​റ​മ്പ് ക​ന്മ​ന​മീ​ത്ത​ല്‍ പ്ര​ശാ​ന്തി​നെ (38) മു​ക്കം പൊ​ലീ​സി​‍െൻറ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി. ഫെ​ബ്രു​വ​രി 18നു​ ​മു​ക്കം അ​ഗ​സ്ത്യ​ന്‍മു​ഴി​യി​ലു​ള്ള ര​ണ്ടു​വീ​ടു​ക​ളി​ലെ​ത്തു​ക​യും പ്രാ​യ​മാ​യ ദ​മ്പ​തി​ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍നി​ന്നും സ​ഹാ​യ വാ​ഗ്ദാ​നം ന​ല്‍കി ഒ​ന്ന​ര പ​വ​നോ​ളം തൂ​ക്കം വ​രു​ന്ന സ്വ​ര്‍ണ​മാ​ല മോ​ഷ്​​ടി​ച്ചു ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്പി എ​ന്‍.​സി. സ​ന്തോ​ഷി​‍െൻറ നി​ര്‍ദേ​ശ​പ്ര​കാ​രം മു​ക്കം ഇ​ന്‍സ്പെ​ക്ട​ര്‍ എ​സ്.​നി​സാ​മി​‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മാ​ല ന​ഷ്​​ട​പ്പെ​ട്ട വീ​ട്ടി​ലെ വ​യോ​ധി​ക​യി​ൽ​നി​ന്നും വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്ത​തി​ല്‍നി​ന്നും സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ള പ്ര​തി​യെ​കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു.

മു​ക്ക​ത്തെ സ്വ​കാ​ര്യ​ബാ​റി​നു സ​മീ​പ​ത്തു​നി​ന്നും പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ കേ​സു​ള്ള​താ​യി പ്ര​തി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. സ​മാ​ന​മാ​യ രീ​തി​യി​ല്‍ വേ​റെ എ​വി​ടെ​യെ​ങ്കി​ലും മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ക്കം പൊ​ലീ​സ് അ​റി​യി​ച്ചു. കൃ​ത്യം ന​ട​ത്താ​നാ​യി ഉ​പ​യോ​ഗി​ച്ച ബു​ള്ള​റ്റ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

എ​സ്.​ഐ കെ. ​രാ​ജീ​വ​ന്‍, എ.​എ​സ്‌.​ഐ സ​ലീം മു​ട്ട​ത്ത്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ഷെ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ല്‍, സു​ഭാ​ഷ്, ശി​വ​ശ​ങ്ക​ര​ന്‍ എ​ന്നി​വ​രും അ​ട​ങ്ങി​യ​താ​ണ് അ​ന്വേ​ഷ​ണ സം​ഘം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyMukkam
Next Story