Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightലൈബ്രേറിയൻ നിയമനത്തിന്...

ലൈബ്രേറിയൻ നിയമനത്തിന് കോഴ; കോൺഗ്രസിൽ ഗ്രൂപ് പോര് ശക്തം

text_fields
bookmark_border
ലൈബ്രേറിയൻ നിയമനത്തിന് കോഴ; കോൺഗ്രസിൽ ഗ്രൂപ് പോര് ശക്തം
cancel

മു​ക്കം: കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ പാ​ർ​ട്ട് ടൈം ​ലൈ​ബ്രേ​റി​യ​ൻ നി​യ​മ​ന​ത്തി​ന് കോ​ഴ ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ കോ​ൺ​ഗ്ര​സി​ൽ ഗ്രൂ​പ് പോ​ര് ശ​ക്ത​മാ​യി. കോ​ൺ​ഗ്ര​സി​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള പോ​രി​ന്റെ ഭാ​ഗ​മാ​യാ​ണ് സം​ഭാ​ഷ​ണം പു​റ​ത്താ​യ​ത്.

ഇ​തേ​തു​ട​ർ​ന്ന് കോ​ഴ ആ​വ​ശ്യ​പ്പെ​ട്ട ക​രീം പ​ഴ​ങ്ക​ൽ, ഫോ​ൺ സം​ഭാ​ഷ​ണം റെ​ക്കോ​ഡ് ചെ​യ്ത് പു​റ​ത്തു​വി​ട്ട സ​ണ്ണി കി​ഴ​ക്ക​ര​ക്കാ​ട്ട് എ​ന്നി​വ​രെ ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​ർ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. സ​ണ്ണി സം​ഭാ​ഷ​ണം റെ​ക്കോ​ഡ് ചെ​യ്ത് പാ​ർ​ട്ടി​യി​ലെ ഒ​രു​നേ​താ​വി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഫോ​ൺ സം​ഭാ​ഷ​ണം ല​ഭി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വാ​ണ് പ​ഞ്ചാ​യ​ത്തി​ലെ മ​റ്റൊ​രു മെം​ബ​റു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി സ​ന്ദേ​ശം ഇ​യാ​ൾ വ​ഴി എ​ഡി​റ്റ് ചെ​യ്ത് സി.​പി.​എം നേ​താ​ക്ക​ൾ​ക്ക് കൈ​മാ​റി​യ​തെ​ന്ന് സം​സാ​ര​മു​ണ്ട്. സം​ഭ​വ​ത്തി​ൽ സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

സം​ഭാ​ഷ​ണം പു​റ​ത്തു​വി​ട്ട​താ​യി ആ​രോ​പ​ണം നേ​രി​ടു​ന്ന കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ നേ​ര​ത്തെ നി​ര​വ​ധി ത​വ​ണ ക​രീം പ​ഴ​ങ്ക​ലു​മാ​യി ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ​വെ​ച്ചും പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ വെ​ച്ചും കൈ​യാ​ങ്ക​ളി​യും അ​സ​ഭ്യ​വ​ർ​ഷ​വും ന​ട​ത്തി​യ​യാ​ളാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്റെ സു​ഹൃ​ത്തി​ന്റെ ക​ട​യി​ൽ​നി​ന്നാ​ണ് സ​ന്ദേ​ശം എ​ഡി​റ്റ് ചെ​യ്ത​തെ​ന്നും സം​സാ​ര​മു​ണ്ട്.

പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച ചെ​യ്ത് പ​രി​ഹാ​രം കാ​ണേ​ണ്ട വി​ഷ​യം പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ എ​ത്തു​ന്ന​തി​ന് കാ​ര​ണ​ക്കാ​രാ​യ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രെ​യും പ​ഞ്ചാ​യ​ത്തം​ഗ​ത്തി​നെ​തി​രെ​യും ന​ട​പ​ടി വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഡി.​സി.​സി നേ​തൃ​ത്വ​​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കൊ​ടി​യ​ത്തൂ​ർ കോ​ട്ട​മ്മ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ പാ​ർ​ട്ട് ടൈം ​ലൈ​ബ്രേ​റി​യ​ൻ നി​യ​മ​ന​ത്തി​ന് കോ​ഴ ആ​വ​ശ്യ​പ്പെ​ടു​ന്ന കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് അം​ഗം ക​രീം പ​ഴ​ങ്ക​ലി​ന്റെ ഫോ​ൺ സ​ന്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

മാ​സം 12,000 രൂ​പ ഓ​ണ​റേ​റി​യം ല​ഭി​ക്കു​ന്ന ജോ​ലി​ക്കാ​യി 50,000 രൂ​പ​യാ​ണ് കോ​ഴ​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. സാ​ധാ​ര​ണ നി​ല​യി​ൽ ഇ​ത്ത​രം നി​യ​മ​ന​ങ്ങ​ൾ​ക്ക് വ​ലി​യ തു​ക വാ​ങ്ങാ​റു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്തി​ന് പ​ല ആ​വ​ശ്യ​ങ്ങ​ളു​ണ്ടെ​ന്നും സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BriberyLibrarianCongressKozhikode News
News Summary - Bribery for appointment of librarian; Group war is strong in Congress
Next Story