Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightമുളകുപൊടി എറിഞ്ഞ്...

മുളകുപൊടി എറിഞ്ഞ് മോഷണശ്രമം; ഒരാൾ പിടിയിൽ

text_fields
bookmark_border
crime
cancel
camera_alt

ജം​ഷീ​ദ്

മു​ക്കം: കാ​ര​ശ്ശേ​രി വ​ല്ല​ത്താ​യ്പാ​റ​യി​ൽ വീ​ട്ട​മ്മ​യു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. കൂ​ട​ര​ഞ്ഞി കോ​ലോ​ത്തും ക​ട​വ് പുത്തൻപറമ്പിൽ ജം​ഷീ​ദി​നെ​യാ​ണ് മു​ക്കം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ നേ​ര​ത്തേ കൊ​ടു​വ​ള്ളി, ബാ​ലു​ശ്ശേ​രി, കോ​ട​ഞ്ചേ​രി പൊ​ലീ​സ്‌ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി​യാ​വു​ക​യും ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്‍തി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​രി പ​റ​ഞ്ഞ സൂ​ച​ന​ക​ൾ അ​നു​സ​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ലീ​സ് ‌പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​ത​ന്നെ പ്ര​തി​യെ കൂ​ട​ര​ഞ്ഞി കോ​ലോ​ത്തും ക​ട​വി​ലെ വീ​ട്ടി​ൽ​നി​ന്ന് മു​ക്കം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്. പ്ര​ദേ​ശ​ത്ത് നേ​ര​ത്തേ​യും ഇ​ത്ത​രം ക​ള​വു​ക​ൾ ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്‌.​പി​യു​ടെ സ്‌​ക്വാ​ഡും ജം​ഷീ​ദി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു

പ്ര​തി​യെ താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മു​ക്കം ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ്, എ​സ്‌.​ഐ വി​നോ​ദ് കു​മാ​ർ, എ.​എ​സ്‌.​ഐ നൗ​ഫ​ൽ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ അ​ബ്ദു​ൽ റ​ഷീ​ദ്, അ​നീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 3.45ഓ​ടെ കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വ​ല്ലാ​ത്താ​യി പാ​റ​യി​ലാ​ണ് സം​ഭ​വം. കാ​വു​ങ്ങ​ൽ അ​സീ​സി​ന്റെ ഭാ​ര്യ സ​ഫി​യ പു​ല​ർ​ച്ച നോ​മ്പി​നു​വേ​ണ്ടി അ​ത്താ​ഴ​മൊ​രു​ക്കാ​ൻ അ​ടു​ക്ക​ള​ഭാ​ഗ​ത്തെ വാ​തി​ൽ തു​റ​ന്നു വ​ർ​ക്ക് ഏ​രി​യ​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ ഇ​വി​ടെ ഒ​ളി​ച്ചി​രു​ന്ന മോ​ഷ്ടാ​വ് മു​ള​കു​പൊ​ടി എ​റി​യു​ക​യും ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftarrestchili powder
News Summary - Attempted theft by throwing chili powder; One arrested
Next Story