നിയമസഭാ തെരഞ്ഞെടുപ്പ്; തിരുവമ്പാടിയിൽ കൂടുതൽ പോളിങ് കാരശ്ശേരിയിൽ, കുറവ് കോടഞ്ചേരിയിൽ
text_fieldsമുക്കം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ റെക്കോർഡ് പോളിങ് നടന്ന തിരുവമ്പാടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള പോളിങ് കണക്കുകൾ പുറത്ത് വന്നു. 83.60 ശതമാനം പോളിങ് നടന്ന കാരശ്ശേരിയിലാണ് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ. 75.50 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ കോടഞ്ചേരിയിലാണ് ഏറ്റവും കുറവ് പോളിങ് നടന്നത്. പുതുപ്പാടി 80.16, തിരുവമ്പാടി 78.89, കൂടരഞ്ഞി 79,05, മുക്കം 82.47, കൊടിയത്തൂർ 82.02 എന്നിങ്ങനെയാണ് മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ പോളിങ് കണക്ക്.
മുസ്ലിം ഭൂരിപക്ഷ മേഖലയിലെ മികച്ച പോളിങ്ങും ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയിലെ താരതമ്യേനെയുള്ള കുറഞ്ഞ പോളിങ്ങും മുന്നണികളിൽ പ്രതീക്ഷയും ആശങ്കയും ഉയർത്തുന്നുണ്ട്. പുതുപ്പാടി, കാരശ്ശേരി, കൊടിയത്തൂർ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ 80 ശതമാനത്തിന് മുകളിലാണ് പോളിങ്. അതേ സമയം കോടഞ്ചേരി, തിരുവമ്പാടി, കൂsരഞ്ഞി ഉൾപ്പെടെയുള്ള ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ പോളിങ് 79 ശതമാനത്തിന് താഴെയാണ്. ഈ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ പൊതുവെ യു.ഡി.എഫിന് അനുകൂലമായി കേന്ദ്രീകരിച്ചിട്ടുണ്ടന്നാണ് വിലയിരുത്തൽ. അപ്പോഴും മുസ്ലിം-ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിലെ പോളിങ് ശതമാനത്തിലെ അന്തരം ഏത് രീതിയിൽ പ്രതിഫലിക്കുമെന്നതും ചർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

