സ്കൂട്ടർ മോഷണക്കേസ് പ്രതി അറസ്റ്റിൽ
text_fieldsമുക്കം: സ്വകാര്യ ലോഡ്ജിലെ താമസക്കാരെൻറ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് സ്വദേശി കളിയിലരികത്തുവീട്ടിൽ നസിറുദ്ദീൻ (50) ആണ് പിടിയിലായത്. 2019 ആഗസ്റ്റിലാണ് സംഭവം.കൂടരഞ്ഞി പെട്രോൾ പമ്പിനു സമീപത്തുവെച്ചു വെള്ളിയാഴ്ച രാത്രിയാണ് പ്രതി വലയിലായത്. മുക്കത്തുനിന്ന് മോഷ്ടിച്ച ഹീറോ മാസ്ട്രോ സ്കൂട്ടർ കൊടുവള്ളിയിലെ ബൈക്ക് ലാൻഡ് എന്ന കടയിൽനിന്ന് അന്വേഷണ സംഘം കണ്ടെത്തി. ബാലുശ്ശേരി കൂട്ടാലിടയിലുള്ള സ്ഥാപനത്തിൽ വിൽപന നടത്തിയ ലാപ്ടോപ് അന്വേഷണ സംഘം കണ്ടെത്തി. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

