Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightതഴച്ചുവളർന്ന്...

തഴച്ചുവളർന്ന് ​അഗസ്ത്യൻ മുഴിയിലെ അഗസ്തി മരങ്ങൾ

text_fields
bookmark_border
തഴച്ചുവളർന്ന് ​അഗസ്ത്യൻ മുഴിയിലെ അഗസ്തി മരങ്ങൾ
cancel

മുക്കം: നഗരസഭയിലെ അഗസ്ത്യമുഴി വാർഡ് വാസികൾക്ക് ഇനി ഇലക്കറികൾക്കായി ഇലകളും പൂവും തേടി അല​േയണ്ട. അഗസ്തി മരങ്ങൾ സമൃദ്ധിയുടെ നിറവിൽ ഒരുങ്ങിക്കഴിഞ്ഞു. ലോക്ഡൗണി‍െൻറ തുടക്കകാലത്താണ്​ മുക്കം നഗരസഭയിലെ അഗസ്ത്യമുഴി വാർഡിലെ എല്ലാ വീടുകളിലും അഗസ്ത്യ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. ആയുർവേദത്തി​െൻറ ആചാര്യന്മാരിലൊരാളായി അറിയപ്പെടുന്ന അഗസ്ത്യ മുനിയുമായി ബന്ധപ്പെട്ട വൃക്ഷമാണ് അഗസ്ത്യ വൃക്ഷം.

തമിഴിൽ അഗത്തി ചീരയെന്നും മലയാളത്തിൽ അഗസ്തി എന്നുമാണ് പറയപ്പെടുന്നത്. ഇതി​െൻറ വേരുമുതൽ ഇലകളും കായ്കളും പൂക്കളുമെല്ലാം ഔഷധ ഗുണമുള്ളതും ഭക്ഷ്യയോഗ്യവുമാണ്. രണ്ടു തരത്തിലുള്ള അഗസ്ത്യ വൃക്ഷങ്ങളാണുള്ളത്. ചുവന്ന പൂവുള്ളതും വെളുത്ത പൂവുള്ളതും. വെളുത്ത പൂവുള്ള ഇനമാണ് അഗസ്ത്യ മുഴി വാർഡിൽ കൃഷിചെയ്തത്. വിവിധതരം കറികളും തോരനുമെല്ലാം ഇതി​െൻറ പൂവുകൊണ്ട് ഉണ്ടാക്കാം. ഒരുപാടുകാലം നിലനിൽക്കുമെന്നതും കാര്യമായ രോഗബാധ ഇ​െല്ലന്നതും അഗസ്ത്യ വൃക്ഷത്തി​െൻറ മേന്മകളാണ്. പുഷ്പങ്ങൾക്കുപുറമെ കായ്കളും ഇലകളുമൊക്കെ ഭക്ഷ്യയോഗ്യമാണ്. ഔഷധഗുണം ഏറിയതാണ് ഇതി​െൻറ പൂക്കളും കായ്കളുമെല്ലാം.

തലവേദന, അൾസർ എന്നിവക്ക്​ ഇവ സിദ്ധൗഷധമാണ്. വൃക്ഷം ​െവച്ചുപിടിപ്പിക്കുക എന്നത് വാർഡ് കൗൺസിലർ പ്രശോഭ് കുമാറി​െൻറ ആശയമാണ്​. ഒരു അഗസ്ത്യ വൃക്ഷം വീട്ടുമുറ്റത്തുെണ്ടങ്കിൽ വർഷങ്ങളോളം ഇതി​െൻറ ഇല, പൂവ്, കായ എന്നിവ ഭക്ഷണമായി ഉപയോഗിക്കാമെന്നതും വാർഡിെൻറ പേരുമായി ഈ വൃക്ഷത്തിനുള്ള ബന്ധവുമാണ് അഗസ്ത്യവൃക്ഷം തന്നെ തിരഞ്ഞെടുക്കാൻ കാരണം.

ജൈവകർഷക ദേശീയ പുരസ്കാര ജേതാവ്​ കെ.ബി.ആർ. കണ്ണനിൽ നിന്നാണ് ഗുണമേന്മയേറിയ അഗസ്ത്യ വൃക്ഷ​ൈത്തകൾ സംഘടിപ്പിച്ചത്. വാർഡിലെ 326 വീടുകളിലും വൃക്ഷം നട്ടു. രണ്ടുമാസത്തിനകം രണ്ടാൾ പൊക്കത്തിലാണ് അഗസ്ത്യ വൃക്ഷം വളർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukkomAgusti tree
Next Story