സമര യൗവനം ഓർത്തെടുത്ത് വിജയരാഘവനും ചെറിയ മുഹമ്മദും; തിരക്കിനിടയിലൊരു കൂടിക്കാഴ്ച
text_fieldsഎ. വിജയരാഘവനും സി.പി. ചെറിയമുഹമ്മദും വി. വസീഫും മുക്കത്ത് കണ്ടുമുട്ടിയപ്പോള്‍
മുക്കം: പഴയ വിദ്യാര്‍ഥിനേതാക്കളായ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും തിരുവമ്പാടിയിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ സി.പി. ചെറിയമുഹമ്മദും തമ്മില്‍ അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍ അത് പഴയകാല സമരചരിത്രങ്ങളുടെ ഓര്‍മകള്‍ പങ്കുവെക്കല്‍ കൂടിയായി.
1985-87ല്‍ സി.പി കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലറായിരിക്കുമ്പോള്‍ വിജയരാഘവന് എസ്.എഫ്.ഐ ദേശീയ നേതാവാണ്. പി.ജി സമരം ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ നടന്നത് ആ സമയത്തായിരുന്നു. മുക്കത്തെ സ്വകാര്യ ഹോട്ടലില്‍ ശനിയാഴ്ച ഉച്ചഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ തിരക്കിലായിരുെന്നങ്കിലും പഴയ സമരകാലം സംസാരത്തിനിടക്ക് കടന്നുവന്നു. മുന്‍ വിദ്യാര്ഥിനേതാവും നിലവിലെ ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയൻറ് സെക്രട്ടറിയുമായ വി. വസീഫും കൂടെയുണ്ടായിരുന്നു.

