Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightമുക്കത്ത് 50 ലിറ്റർ...

മുക്കത്ത് 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

text_fields
bookmark_border
Police seized distillation equipments and wash
cancel
camera_alt

മു​ക്കം പൊ​ലീ​സ് വാ​ഷ്​ ശേ​ഖ​രം ന​ശി​പ്പി​ക്കു​ന്നു

മു​ക്കം: പാ​റ​ത്തോ​ട് കോ​ള​നി​ക്കു സ​മീ​പം ഉ​ൾ​വ​ന​ത്തി​ൽ മു​ക്കം പൊ​ലീ​സി​ൻെ​റ വ​ൻ വ്യാ​ജ​മ​ദ്യ വേ​ട്ട. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​എ. ശ്രീ​നി​വാ​സി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​വ​രു​ന്ന 'ഓ​പ​റേ​ഷ​ൻ ലോ​ക്ഡൗ​ൺ വാ​റ്റി'​െൻറ ഭാ​ഗ​മാ​യി മു​ക്കം ഇ​ൻ​സ്‌​പെ​ക്ട​ർ നി​സാ​മി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ക്കം പൊ​ലീ​സ് പാ​റ​ത്തോ​ട് ഉ​ൾ​വ​ന​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് 50 ലി​റ്റ​റോ​ളം വ​രു​ന്ന വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്.

ര​ണ്ടാം​ഘ​ട്ട ലോ​ക്‌​ഡൗ​ൺ ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ൽ​പ​ന ശാ​ല​ക​ളും ബാ​റു​ക​ളും അ​ട​ച്ചി​ട്ട​തോ​ടെ​യാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​ജ​മ​ദ്യ നി​ർ​മാ​ണം സ​ജീ​വ​മാ​യ​ത്. ലി​റ്റ​റി​ന് 1000 മു​ത​ൽ 1500 രൂ​പ​ക്ക് വ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന മ​ദ്യം വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.

മു​ക്കം പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ രാ​ജീ​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സി.​സി. സ​ജു, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ എ​സ്. ശ്രീ​ജേ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​നൂ​പ് ത​റോ​ൽ, ഹോം ​ഗാ​ർ​ഡ് സി​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquordistillation equipment
News Summary - 50 liters of wash and distillation equipment were seized in mukkom
Next Story