14കാരിയെ കടത്തിക്കൊണ്ടുപോയ സംഭവം; ഒരാൾകൂടി അറസ്റ്റിൽ
text_fieldsമുക്കം: 14കാരിയെ കടത്തിക്കൊണ്ടുപോയ കേസിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവമ്പാടി സ്വദേശി ബഷീറിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കുട്ടിയെ കടത്തിക്കൊണ്ടുപോയ ഇടുക്കി പീരുമേട് സ്വദേശി അജയ്യെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോക്സോ കേസിലും ഓമശ്ശേരി വേനപ്പാറയിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലുമാണ് അജയിയെ റിമാൻഡ് ചെയ്തത്.
അജയ് നിരവധി മോഷണ കേസിലെ പ്രതിയും ജയിൽ ശിക്ഷ അനുഭവിച്ചയാളുമാണ്. വേനപ്പാറയിൽനിന്ന് പ്രതി മോഷ്ടിച്ച ബൈക്ക് കഴിഞ്ഞദിവസം നോർത്ത് കാരശ്ശേരിയിലെ നീരിലാക്കൽ പഞ്ചായത്ത് ഗ്രൗണ്ടിൽനിന്ന് കണ്ടെടുത്തു. കളമശേരി, പീരുമേട്, ചേവായൂർ, താമരശ്ശേരി, തിരുവമ്പാടി, മുക്കം എന്നീ പൊലീസ് സ്റ്റേഷനുകളിലും പ്രതിയുടെ പേരിൽ കേസുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

