Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.ടി വീട്ടിൽ വോട്ട്​...

എം.ടി വീട്ടിൽ വോട്ട്​ ചെയ്​തു; എം.ജി.എസ്​ ബൂത്തിലേക്കില്ല

text_fields
bookmark_border
MT Vasudevan-nair, MGS, surabhi
cancel

കോ​ഴി​ക്കോ​ട്​: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ഇ​ത്ത​വ​ണ നേ​ര​ത്തേ വോ​ട്ട്​ ചെ​യ്​​തു. 80 വ​യ​സ്സ്​​ ക​ഴി​ഞ്ഞ​തി​നാ​ൽ ഹാ​ജ​രാ​കാ​നാ​വാ​ത്ത വോ​ട്ട​ർ​മാ​രു​ടെ വി​ഭാ​ഗ​ത്തി​ലു​ള്ള എം.​ടി​ക്ക്​ ​വീ​ട്ടി​ൽ ത​ന്നെ വോ​ട്ട്​ ചെ​യ്യാ​നാ​യി. ച​രി​ത്ര​പ​ണ്ഡി​ത​ൻ പ്ര​ഫ. എം.​ജി.​എ​സ്.​ നാ​രാ​യ​ണ​ൻ വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യ​തി​നാ​ൽ വോ​ട്ട്​ ചെ​യ്യി​ല്ല. ഹാ​ജ​രാ​കാ​നാ​വാ​ത്ത വോ​ട്ട​ർ​മാ​രു​ടെ വി​ഭാ​ഗ​ത്തി​ലാ​ണെ​ങ്കി​ലും എം.​ജി.​എ​സി​ന്​ വീ​ട്ടി​ൽ വോ​ട്ട്​ ചെ​യ്യാ​ൻ അ​വ​സ​രം കി​ട്ടി​യി​ല്ല.

എം.​ജി.​എ​സ്​ ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്ന്​ എ​ഴു​തി​ക്കൊ​ടു​ത്ത ബി.​എ​ൽ.​ഒ​യു​ടെ ന​ട​പ​ടി​യാ​ണ്​ എം.​ജി.​എ​സി​ന്​ ത​പാ​ൽ​വോ​ട്ട്​ നി​ഷേ​ധി​ക്കാ​ൻ കാ​ര​ണം. നേ​രി​ട്ട്​ പോ​യി വോ​ട്ട്​ ചെ​യ്യാ​നു​ള്ള ശാ​രീ​രി​ക സ്​​ഥി​തി​യി​ല​ല്ല ഇ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​ടി​യും എം.​ജി.​എ​സും വോ​ട്ട്​ ചെ​യ്​​തി​രു​ന്നി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷൂ​ട്ടി​ങ്​ തി​ര​ക്കി​ലാ​യി​രു​ന്ന ന​ട​ൻ മാ​മു​ക്കോ​യ ഇ​ത്ത​വ​ണ സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കും. അ​ര​ക്കി​ണ​ർ ഗോ​വി​ന്ദ​വി​ലാ​സം എ​ൽ.​പി സ്​​കൂ​ളി​ലാ​ണ്​ മാ​മു​ക്കോ​യ​ക്ക്​ വോ​ട്ട്. ന​ട​ൻ ജോ​യ്​ മാ​ത്യു മ​ലാ​പ്പ​റ​മ്പ്​ ജി.​യു.​പി സ്​​കൂ​ളി​ൽ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തും.

അ​തേ​സ​മ​യം, ​െകാ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ൽ ന​രി​ക്കു​നി 11ാം വാ​ർ​ഡി​ലെ വോ​ട്ട​റാ​യി​രു​ന്ന ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്​​കാ​ര​ ജേ​ത്രി സു​ര​ഭി ല​ക്ഷ്​​മി​ക്ക്​ ഇ​ത്ത​വ​ണ വോ​ട്ടി​ല്ല. അ​മ്മ​യു​ടെ ചി​കി​ത്സ​ക്കാ​യി താ​ൽ​ക്കാ​ലി​ക​മാ​യി താ​മ​സം മാ​റി​യ​പ്പോ​ൾ സു​ര​ഭി​യെ​യും ചേ​ച്ചി​യെ​യും ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ചി​ല​ർ പ​രാ​തി കൊ​ടു​ത്ത്​ സ​മ്മ​തി​ദാ​ന അ​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ സു​ര​ഭി ആ​രോ​പി​ച്ചു. തെ​ളി​വെ​ടു​പ്പി​നു​പോ​ലും വി​ളി​ച്ചി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്​്.

മ​ന്ത്രി​യും പേ​രാ​​മ്പ്ര​യി​ലെ എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യു​മാ​യ ടി.​പി രാ​മ​കൃ​ഷ്​​ണ​ൻ​ നൊ​ച്ചാ​ട്​ ഹ​യ​ർ ​െസ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലും ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ക​ണ്ണൂ​ർ ചൊ​വ്വ ധ​ർ​മ​സ​മാ​ജം സ്​​കൂ​ളി​ലും വോ​ട്ട്​ ചെ​യ്യും. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വ​ട​ക​ര ചോ​മ്പാ​ല എ​ൽ.​പി സ്​​കൂ​ളി​ലും ബി.​ജെ.​പി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​​ കെ. ​സു​േ​​ര​ന്ദ്ര​ൻ മൊ​ട​ക്ക​ല്ലൂ​ർ എ.​യു.​പി സ്​​കൂ​ളി​ലും സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കും. കോ​ന്നി​യി​ൽ നി​ന്ന്​ ഹെ​ലി​കോ​പ്​​ട​റി​ൽ കോ​ഴി​ക്കോ​​ട്ടെ​ത്തു​ന്ന സു​േ​ര​ന്ദ്ര​ൻ വോ​ട്ട്​ ചെ​യ്​​ത ശേ​ഷം മ​ഞ്ചേ​ശ്വ​ര​ത്തേ​ക്ക്​ പോ​കും.

എ​ള​മ​രം ക​രീം എം.​പി​ക്ക്​ ദേ​വ​ഗി​രി സെൻറ്​ സേ​വി​യോ സ്​​കൂ​ളി​ലാ​ണ്​ വോ​ട്ട്. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്​ കു​ന്നു​മ്മ​ൽ ഹൈ​സ്​​കൂ​ളി​ലും ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​​ യു. ​രാ​ജീ​വ​ൻ പു​ളി​യ​ഞ്ചേ​രി സ്​​കൂ​ളി​ലും മു​സ്​​ലി​ം ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​​ ഉ​മ്മ​ർ പാ​ണ്ടി​ക​ശാ​ല ഫ​റോ​ക്ക്​ ച​ന്ത ജി.​എം.​യു.​പി സ്​​കൂ​ളി​ലും സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ൻ പ​റ​മ്പി​ൽ എം.​എ.​എം യു.​പി സ്​​കൂ​ളി​ലും ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ൻ​റ്​​ വി.​കെ സ​ജീ​വ​ൻ വ​ള്ള്യാ​ട്​ ഈ​സ്​​റ്റ്​ എ​ൽ.​പി സ്​​കൂ​ളി​ലു​മാ​ണ്​ വോ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MT Vasudevan nair voted in home, MGS will not vote in booth
Next Story