Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത​ദ്ദേ​ശ​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ൽ ച​ട്ട​ലം​ഘ​ന​ങ്ങ​ൾ​ക്ക് നീ​ക്കം

text_fields
bookmark_border
ത​ദ്ദേ​ശ​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ൽ   ച​ട്ട​ലം​ഘ​ന​ങ്ങ​ൾ​ക്ക് നീ​ക്കം
cancel

കോ​ഴി​ക്കോ​ട്: സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലെ കോം​ബോ ഓ​ഫ​ർ സം​വി​ധാ​നം ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പി​ലെ വി.​ഇ.​ഒ​മാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നാ​യി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന ച​ർ​ച്ച​യി​ലാ​ണ് ത​ദ്ദേ​ശ​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ.

വ​കു​പ്പ് സം​യോ​ജ​നം ന​ട​ത്തി​യ​തി​ന് പ്ര​ത്യു​പ​കാ​ര​മാ​യി ഇ​വ​രെ ചി​ല ക​ൽ​പി​ത ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച് അ​തി​ൽ അ​വ​രോ​ധി​ച്ചി​രു​ന്നു. പു​തി​യ സ​ർ​ക്കാ​റി​ന്‍റെ​യും കാ​ല​ത്തും ഇ​വ​ർ ത​ന്നെ​യാ​ണ് വി​ശ്വ​സ്ത​ത ച​മ​ഞ്ഞ് കാ​ര്യ​ങ്ങ​ൾ നീ​ക്കു​ന്ന​ത്.

ച​ട്ട​ങ്ങ​ൾ പ്ര​കാ​രം വി.​ഇ.​ഒ ഗ്രേ​ഡ് 2 ആ​യി നി​യ​മ​നം ല​ഭി​ക്കു​ന്ന​യാ​ൾ ആ​റു​മാ​സ​ത്തെ നി​ർ​ബ​ന്ധി​ത റ​സി​ഡ​ൻ​ഷ്യ​ൽ പ്രീ- ​സ​ർ​വി​സ് / ഇ​ൻ സ​ർ​വി​സ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും അ​തി​നു​ശേ​ഷം വ​കു​പ്പ് ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ൾ പാ​സാ​കേ​ണ്ട​തു​മാ​ണ്. പാ​സാ​യാ​ൽ മാ​ത്ര​മേ പ്രൊ​ബേ​ഷ​ൻ പ്ര​ഖ്യാ​പി​ക്കു​ക​യും അ​ടു​ത്ത പ്ര​മോ​ഷ​നു​ള്ള അ​ർ​ഹ​ത ല​ഭി​ക്കു​ക​യു​മു​ള്ളൂ. ഇ​ക്കാ​ര​ണ​ത്താ​ൽ പ​രി​ശീ​ല​ന​ത്തി​നോ​ടൊ​പ്പ​മു​ള്ള പ​രീ​ക്ഷ പാ​സാ​കാ​ത്ത​വ​ർ അ​തി​നു​ശേ​ഷം ന​ട​ക്കു​ന്ന സ​മാ​ന പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്ത് ര​ണ്ട് വ​ർ​ഷ​ത്തി​ന​കം പാ​സാ​കേ​ണ്ട​തു​ണ്ട്.

ര​ണ്ട് വ​ർ​ഷ​ത്തി​ന​കം പ​രീ​ക്ഷ പാ​സാ​കാ​ത്ത​വ​ർ പ്ര​മോ​ഷ​നാ​യു​ള്ള മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ആ​ദ്യ ചാ​ൻ​സി​ൽ പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്ക് ശേ​ഷ​മു​ള്ള സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പി​ന്ത​ള്ള​പ്പെ​ടു​മെ​ന്നാ​ണ് ച​ട്ടം. ടെ​സ്റ്റ് പാ​സാ​കു​ന്ന​തു വ​രെ​യും അ​വ​ർ എ​ൻ​ട്രി കേ​ഡ​റി​ൽ ത​ന്നെ തു​ട​രേ​ണ്ടി വ​രും എ​ന്ന സ്ഥി​തി​യു​മു​ണ്ട്. ചി​ല ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി ഒ​ഴി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ത​ദ്ദേ​ശ ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റേ​റ്റ് വി.​ഇ. ഒ ​മാ​രു​ടെ അ​ർ​ഹ​ത​പ്പെ​ട്ട സ്ഥാ​ന​ക​യ​റ്റം അ​നു​വ​ദി​ക്കാ​തെ ത​ട​ഞ്ഞു​​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​അ​വ​സ​ര​ത്തി​ലാ​ണ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ലെ പ്ര​മു​ഖ​ർ പു​തി​യ ആ​ക​ർ​ഷ​ക​മാ​യ കോം​ബോ ഓ​ഫ​റു​ക​ളു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

യ​ഥാ​സ​മ​യം യോ​ഗ്യ​താ പ​രീ​ക്ഷ വി​ജ​യി​ച്ച ഒ​രാ​ൾ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​മ്പോ​ൾ വൈ​കി വി​ജ​യി​ക്കു​ക​യോ പ​രാ​ജ​യ പ്പെ​ടു​ക​യോ ചെ​യ്ത ഒ​രാ​ൾ​ക്ക് കൂ​ടെ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന​തി​ന് പ​രാ​തി​പ്പെ​ട​രു​ത് എ​ന്നാ​യി​രു​ന്നു ആ​ദ്യം മു​ന്നോ​ട്ടു​വെ​ച്ച ഉ​പാ​ധി​യ​ങ്കി​ൽ യ​ഥാ​സ​മ​യം വി​ജ​യി​ച്ച ര​ണ്ടു പേ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​മ്പോ​ൾ യ​ഥാ​സ​മ​യം വി​ജ​യി​ക്കാ​ത്ത ഒ​രാ​ൾ​ക്ക് കൂ​ടെ പ്ര​മോ​ഷ​ൻ ന​ൽ​കി​യാ​ൽ പ​രാ​തി​പ്പെ​ട​രു​ത് എ​ന്നാ​ണ് ര​ണ്ടാ​മ​തു​വെ​ച്ചി​രി​ക്കു​ന്ന ഉ​പാ​ധി. ഇ​തു സ​മ്മ​തി​ച്ചാ​ൽ ഉ​ട​ന​ടി സ്ഥാ​ന​ക്ക​യ​റ്റം ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് ഓ​ഫ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Move to regularize rule violations in Local Self Government Principal Directorate
Next Story