Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലവെള്ളപ്പാച്ചിൽ:...

മലവെള്ളപ്പാച്ചിൽ: മുത്തപ്പൻപുഴയിൽ താൽക്കാലിക പാലം ഒലിച്ചുപോയി

text_fields
bookmark_border
മലവെള്ളപ്പാച്ചിൽ: മുത്തപ്പൻപുഴയിൽ താൽക്കാലിക പാലം ഒലിച്ചുപോയി
cancel

തി​രു​വ​മ്പാ​ടി : ശ​ക്ത​മാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ മു​ത്ത​പ്പ​ൻ​പു​ഴ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ല​ത്തി​ന്റെ സ​മീ​പ​ത്തെ താ​ൽ​ക്കാ​ലി​ക പാ​ലം ഒ​ലി​ച്ച് പോ​യി. വ​ന​ത്തി​ലെ മ​ഴ​യെ​ത്തു​ട​ർ​ന്ന് തോ​ട്ടി​ലൂ​ടെ വ​ൻ​തോ​തി​ൽ മ​ല​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് വ​രി​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ഈ ​റൂ​ട്ടി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് ഈ ​പാ​ല​ത്തി​ന്റെ നി​ർ​മാ​ണ ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം പാ​ല​ത്തി​ന്റെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​രാ​ർ ക​മ്പ​നി ത​യാ​റാ​കാ​ത്ത​താ​ണ് ദു​ര​വ​സ്ഥ​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. കൃ​ത്യ​സ​മ​യ​ത്ത് പ​ണി തീ​ർ​ത്തി​രു​ന്നെ​ങ്കി​ൽ മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് ത​ന്നെ ജ​ന​ങ്ങ​ൾ​ക്ക് സ്ഥി​രം സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​മാ​യി​രു​ന്നു. പാ​ലം പ​ണി അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​ടെ വീ​ഴ്ച​ക്കെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് . വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യാ​ൽ ഈ ​മേ​ഖ​ല പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ. എ​ത്ര​യും വേ​ഗം ഗ​താ​ഗ​തം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​നും പാ​ലം പ​ണി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നും അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikodflash floodmountain
News Summary - Mountain flash flood: Temporary bridge washed away in Muthappanpuzha
Next Story