Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലവെള്ളപ്പാച്ചിൽ;...

മലവെള്ളപ്പാച്ചിൽ; വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൈഡ് ഒഴുക്കിൽപെട്ടു

text_fields
bookmark_border
മലവെള്ളപ്പാച്ചിൽ; വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൈഡ് ഒഴുക്കിൽപെട്ടു
cancel

തിരുവമ്പാടി: ഇരുവഴിഞ്ഞിപ്പുഴയിൽ പതങ്കയം കാലംപാറയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ വിനോദ സഞ്ചാര ഗൈഡിനെ ഒഴുക്കിൽപെട്ട് കാണാതായി. മലപ്പുറം കുഴിമണ്ണ മുണ്ടംപറമ്പ് വട്ടോളി ഹൗസ് ഷിബിലി (25) യാണ് ഒഴുക്കിൽപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. മുക്കത്ത് നിന്ന് എത്തിയ അഗ്‌നി രക്ഷാ സേന മുങ്ങൽ വിദഗ്ധർ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്തിയില്ല.

പുഴയിൽ ഒഴുക്കിൽപ്പെട്ട കർണാടകയിൽ നിന്നുള്ള വിനോദ സഞ്ചാരികളായ കിഷോർ (22), പ്രണിൽ (29), നിഖിത (24) എന്നിവരെ രക്ഷിക്കുന്നതിനിടെയാണ് ഗൈഡ് ഷിബിലിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയ മൂന്ന് വിനോദ സഞ്ചാരികളെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവഴിഞ്ഞിപ്പുഴയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിനായി അഗ്‌നിരക്ഷാസേന തിരച്ചിൽ ആരംഭിച്ചപ്പോൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GuideTouristFloodrescue
News Summary - Mountain flash flood; Guide drowns while trying to rescue tourists
Next Story