അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച സംഭവം; സഹോദരങ്ങൾക്കെതിരെ ഭർത്താവിന്റെ മൊഴി
text_fieldsകൊയിലാണ്ടി: അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സ്വന്തം സഹോദരങ്ങൾക്കെതിരെ ഭർത്താവിന്റെ മൊഴി.മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസിനോടാണ് ഭർത്താവ് സിൽക്കു ബസാർ കൊല്ലം വളപ്പിൽ സുരേഷ് ബാബു വീട്ടുകാരുടെ മാനസിക പീഡനമാണ് മരണത്തിനു കാരണമെന്ന് വ്യക്തമാക്കിയത്.
മരതൂർ എരഞ്ഞോളിക്കണ്ടി താഴെകുനി പ്രബിത (38) ഒരു വയസ്സുകാരി അനുഷിക എന്നിവരെ നവംബർ 30 ന് രാവിലെ 11 മണിയോടെയാണ് കൊല്ലം റെയിൽവേ ഗേറ്റിനു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടത്. യുവതി കുഞ്ഞുമായി ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.
ഭര്‍ത്താവിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന നിക്ഷേപം തട്ടിയെടുത്തുവെന്നാരോപിച്ച് ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. പ്രബിതയുടെ മരണത്തിനു കാരണക്കാരായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും മരണത്തെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണെന്നും സുരേഷ് ബാബുവിന്റെ മൊഴിയും പരിശോധിക്കുമെന്നും സി.ഐ എൻ. സുനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.