Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരിച്ചുവരവി​െൻറ...

തിരിച്ചുവരവി​െൻറ പാതയിൽ പള്ളികൾ

text_fields
bookmark_border
തിരിച്ചുവരവി​െൻറ പാതയിൽ പള്ളികൾ
cancel
camera_alt

കോ​​ഴിക്കോട്​ മർക്കസ് പള്ളി

കോഴിക്കോട്​: കോവിഡ്​ ഭീതി അകലുന്നില്ലെങ്കിലും നിയന്ത്രണങ്ങളിൽ അയവു​വന്നതോടെ പള്ളികളിൽ ജമാഅത്ത്​, ജുമുഅ നമസ്കാരങ്ങൾ തുടങ്ങി.

വെള്ളിയാഴ്​ച കൂടുതൽ പള്ളികളിൽ ജുമുഅ ആരംഭിച്ചതോടെ കർശന നിയന്ത്രണങ്ങൾ പാലിച്ചാണെങ്കിലും പ്രാർഥനകൾ സാധാരണ നിലയിലെത്തിക്കാനുള്ള ശ്രമത്തിലാണ്​ നഗരത്തിലെ ആരാധനാലയങ്ങൾ. മാവൂർ റോഡ്​ ലുഅ്​ലുഅ്​ അടക്കം കൂടുതൽ പള്ളികളിൽ ജുമുഅ ആരംഭിച്ചു.

പട്ടാളപ്പള്ളി, മൊയ്​തീൻ പള്ളി തുടങ്ങി മറ്റു​ പ്രധാന പള്ളികളിൽ കഴിഞ്ഞയാഴ്​ചതന്നെ ജുമുഅ തുടങ്ങിയിരുന്നു. പ്രാർഥനക്ക്​ സ്വന്തമായി മുസല്ല കൊണ്ടുവരണം, പേരും ​ഫോൺ നമ്പറും രേഖപ്പെടുത്തുക, നിശ്ചിത അകലം പാലിച്ച്​ നിൽക്കുക, ശരീരോഷ്​മാവ്​ പരിശോധക്ക്​ വിധേയനാവുക, മാസ്​ക്​ ധരിക്കുക തുടങ്ങി നിയന്ത്രണങ്ങൾ പരമാവധി പാലിച്ച്​ 40 പേർക്ക്​ പ്രാർഥനക്കെത്താം. മറ്റു നമസ്​കാരങ്ങളിൽ 20​ പേർക്കാണ്​ അനുവാദം.

കോവിഡ്​ഭീതി തുടങ്ങിയപ്പോൾ നഗരത്തിൽ പ്രധാന പള്ളികളെല്ലാം പൂർണമായി അടച്ചിട്ടതോ​െട ജുമുഅ നമസ്​കാരം നടന്നിരുന്നില്ല.

പള്ളികൾ അടച്ചതിനാൽ ഭൂരിഭാഗം പേരുടെയും നമസ്​കാരം വീടുകളിലൊതുങ്ങിയിരുന്നു. ഹാൻഡ്​​ വാഷും അണു നശീകരണ സജ്ജീകരണങ്ങളും ഒരുക്കിയാണ്​ പള്ളികൾ പ്രാർഥനക്കെത്തുന്നവരെ സ്വീകരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosquekozhikode News
Next Story