‘മനശാസ്ത്രമേഖലയിൽ കൂടുതൽ ഗവേഷണം നടക്കേണ്ടതുണ്ടെന്ന്’
text_fieldsമനശാസ്ത്ര വിദ്യാർഥികളുടെ കൂട്ടായ്മ ഡോ. ബാലകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എം.എ സൈക്കോളജി കോഴ്സ് പഠിക്കുന്നവരും 2018 മുതൽ പഠിച്ചുകഴിഞ്ഞവരുമായ വിദ്യാർഥികൾ “Esparensa” എന്ന പേരിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഒത്തുകൂടി. ഇഗ്നോയുടെ കോഴിക്കോട് ജെ.ഡി.ടി പഠന കേന്ദ്രത്തിലും കൊച്ചി കേന്ദ്രത്തിലും രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് പുറമെ മറ്റു യൂണിവേഴ്സിറ്റികളിൽ വിദൂര വിദ്യാഭ്യാസം നടത്തുന്നവരും പരിപാടിയിൽ പങ്കെടുത്തു. കൂട്ടായ്മ പ്രമുഖ മനശാസ്ത്ര വിദഗ്ധൻ ഡോ. ബാലകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. മനശാസ്ത്രമേഖലയിൽ കൂടുതൽ ഗവേഷണം നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞഹമ്മദ് കുഴിയേങ്ങൽ മോട്ടിവേഷൻ സ്പീച് നടത്തി. പി.പി ജലാലുദ്ധീൻ അഹമ്മദ്
അധ്യക്ഷം വഹിച്ചു. അഷ്‌റഫ് ക്ലാസെടുത്തു. ബിന്ദു, സഹീർ, റംല ബീവി, ശാഹിദ, സബിത, ജാഫർ, സലാം മുക്കം, ജിദേശ്, പത്മനാഭൻ, സജിന, സംഗീത്, ഗിരിജ, റഹ്‌മാൻ, ലൈഗു ദിനാൻ, ഡീന ജോർജ്ജ് വയനാട് എന്നിവർ സംസാരിച്ചു. സഹീർ മലപ്പുറം നേതൃത്വം നൽകി. സന്തോഷ് അവതരിപ്പിച്ച “ഇരിക്കാൻ പറ്റാത്ത കസേര” എന്ന നാടകം വേറിട്ട അനുഭവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

