സദാചാര അക്രമം: ഒളിവിൽ പോയ പ്രതിയെ വീട് വളഞ്ഞ് പിടികൂടി
text_fieldsഅറസ്റ്റിലായ
മൂസ
നാദാപുരം: പേരോട് വീട്ടിൽ അതിക്രമിച്ച് കയറി സദാചാര അക്രമം നടത്തിയ കേസിൽ മൂന്നാമൻ കൂടി പൊലീസ് പിടിയിൽ. പേരോട് സ്വദേശി നീർക്കരിമ്പിൽ മൂസയെയാണ്(36) നാദാപുരം സി.ഐയും സംഘവും അറസ്റ്റ് ചെയ്തത്. നേരത്തെ വിദ്യാർഥിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവശേഷം ഒളിവിൽ പോയ പ്രതി വീട്ടിലെത്തിയ വിവരം അറിഞ്ഞ് നാദാപുരം ഡിവൈ.എസ്.പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ സി.ഐ ഇ.വി. ഫായിസ് അലി, എസ്.ഐ എസ്. ശ്രീജിത്ത്, വനിത പൊലീസ് എന്നിവരടങ്ങുന്ന അന്വേഷണസംഘം മൂസയുടെ വീട്ടിലെത്തി. വാതിൽ തുറക്കാതെ പ്രതി പൊലീസിനെതിരെ തട്ടിക്കയറി.
കൂടുതൽ പൊലീസ് സ്ഥലത്തെത്തുകയും വാതിൽ തകർത്ത് അകത്ത് കയറാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത മൂസയെ യുവതി തിരിച്ചറിയുകയും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് പേരോട്ടെ യുവതിയുടെ വീട്ടിലെത്തിയ കൂത്ത് പറമ്പ് സ്വദേശിയെ 20 ഓളം വരുന്ന സംഘം വീടു കയറി ആക്രമിച്ച് ഗുരുതര പരിക്കേൽപിച്ചത്. കേസിലെ മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിദേശത്തേക്ക് കടന്നവർക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

