Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂ​ലേം​മാ​വ് വ​ള​വ്...

മൂ​ലേം​മാ​വ് വ​ള​വ് അ​പ​ക​ട ഭീ​ഷ​ണി​യാ​വു​ന്നു

text_fields
bookmark_border
മൂ​ലേം​മാ​വ് വ​ള​വ് അ​പ​ക​ട ഭീ​ഷ​ണി​യാ​വു​ന്നു
cancel
camera_alt

ത​ണ​ൽ​മ​ര​ത്തി​ൽ ഇ​ടി​ച്ച് മു​ൻ​ഭാ​ഗം ത​ക​ർ​ന്ന കാ​ർ

ന​ന്മ​ണ്ട: ന​ന്മ​ണ്ട-​ന​രി​ക്കു​നി റോ​ഡി​ൽ മൂ​ലേം മാ​വ് അ​പ​ക​ട​മേ​ഖ​ല​യാ​യി മാ​റു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ബാ​ലു​ശ്ശേ​രി​യി​ൽ​നി​ന്നു വ​രു​ക​യാ​യി​രു​ന്ന കാ​ർ മ​ര​ത്തി​ലി​ടി​ച്ച് കാ​റി​ന്റെ മു​ൻ​ഭാ​ഗ​വും ന​മ്പ​ർ പ്ലേ​റ്റും ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​ക്ക് ഇ​വി​ടെ​യു​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ ര​ണ്ടു ഡ​സ​നോ​ളം വ​രു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കു​പ​റ്റി​യ​വ​രി​ൽ അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​രു​മു​ണ്ട്. ന​ന്മ​ണ്ട ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മൂ​ലേം മാ​വ് എ​ത്തു​മ്പോ​ഴാ​ണ് ന​രി​ക്കു​നി റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന​ത്. ഇ​വി​ടെ​നി​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ വ​ഴു​തി​പ്പോ​കു​ന്ന​ത്. റോ​ഡ​രി​കി​ലെ താ​ഴ്ച​യും വ​ള​വും അ​പ​ക​ട സാ​ധ്യ​ത​ക്ക് ആ​ക്കം കൂ​ട്ടു​ന്നു. വ​ഴു​തി​പ്പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും റോ​ഡ​രി​കി​ലെ മ​തി​ൽ ത​ക​ർ​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ത​ണ​ൽ​മ​ര​ത്തി​ന് ഇ​ടി​ച്ച് നി​ൽ​ക്കു​ക​യോ ചെ​യ്യാ​റാ​ണ് പ​തി​വ്.

റോ​ഡി​ന്റെ അ​ശാ​സ്ത്രീ​യ​ത പ​രി​ഹ​രി​ക്കാ​തെ ഇ​വി​ടെ​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​ൻ ക​ഴി​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം അ​മ്പ​ല​പ്പൊ​യി​ൽ സ്കൂ​ളി​ന​ടു​ത്ത് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ നാ​ട്ടു​കാ​ർ മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ മൂ​ലേം മാ​വി​ൽ കൊ​ണ്ടു​വ​ന്ന് അ​പ​ക​ട​മേ​ഖ​ല ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. റോ​ഡ​രി​കി​ലെ പ്ര​ശ്ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രെ ധ​രി​പ്പി​ച്ചി​രു​ന്നു. അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നു​ള്ള സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadturningaccident-prone area
News Summary - Moolemmavu curve is dangerous-accidents are common
Next Story