കുറ്റിച്ചിറ കുളത്തിൽ കണ്ടത് ചീങ്കണ്ണിയല്ല, ഉടുമ്പ്
text_fieldsകോഴിക്കോട്: കുറ്റിച്ചിറ കുളത്തിൽ ചീങ്കണ്ണിയെ കണ്ടതായി പ്രചാരണം. രാത്രി വെള്ളത്തിൽ നീന്തുന്ന ചീങ്കണ്ണിയുടേതിന് സമാനമായ ജീവിയുടെ പടവും വിഡിയോയുമാണ് വ്യാപകമായി പ്രചരിച്ചത്.
വിഡിയോ കണ്ട ചിലർ വനം വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ നിരുപദ്രവകാരികളായ ഉടുമ്പാണ് വിഡിയോയിലെന്ന് സ്ഥിരീകരണം ലഭിച്ചതോടെയാണ് ആശ്വാസമായത്.
കുറ്റിച്ചിറയിൽ കുളിക്കാനിറങ്ങുന്നവരും കുട്ടികളെ നീന്തൽ പഠിപ്പിക്കാനയക്കുന്നവരും സൂക്ഷിക്കണമെന്നും വിഡിയോയിൽ മുന്നറിയിപ്പു നൽകിയിരുന്നു. നഗരത്തിലെ വാട്സ്ആപ് ഗ്രൂപ്പുകളിൽ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ സമീപ വാസികൾ പരിഭ്രാന്തരായി. നവീകരണം പൂർത്തിയാക്കി ചിറയുെട ഉദ്ഘാടനം നടത്താനിരിക്കെയാണ് ഭീതിപരത്തിയ വിഡിയോ പ്രചരിച്ചത്.

