Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ടി.എമ്മില്‍നിന്ന് കിട്ടിയ തുക ഉടമക്ക് നൽകി

text_fields
bookmark_border
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കായണ്ണ സ്വദേശി സി.കെ. അമല്‍രാജിനാണ് മെഷീനില്‍നിന്ന്​ പുറത്തേക്ക് വന്ന തുക കിട്ടിയത്
എ.ടി.എമ്മില്‍നിന്ന് കിട്ടിയ തുക ഉടമക്ക് നൽകി
cancel

പേരാമ്പ്ര: എ.ടി.എമ്മില്‍നിന്ന്​ ലഭിച്ച 10,000 രൂപ ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ച് ആശുപത്രി ജീവനക്കാരൻ. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കായണ്ണ സ്വദേശി സി.കെ. അമല്‍രാജിനാണ് മെഷീനില്‍നിന്ന്​ പുറത്തേക്ക് വന്ന തുക കിട്ടിയത്. അമല്‍ സമൂഹ മാധ്യമങ്ങളിലൂടെ വിവരം പുറംലോകത്തെ അറിയിക്കുകയും തുക പേരാമ്പ്ര പൊലീസ് സ്‌റ്റേഷനില്‍ ഏൽപിക്കുകയും ചെയ്തു.

പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവറായ എരവട്ടൂര്‍ പാറപ്പുറം ചെറിയ തറമ്മല്‍ എം.ടി. വിനോദ​േൻറതായിരുന്നു തുക. തിങ്കളാഴ്​ച രാവിലെ 8.20ഓടെ വിനോദന്‍ പേരാമ്പ്ര സിവില്‍ സ്‌റ്റേഷന് സമീപത്തെ എസ്​.ബി.ഐ എ.ടി.എമ്മില്‍നിന്ന്​ 20,000 രൂപ പിന്‍വലിക്കാനായി എത്തിയതായിരുന്നു. ഒന്നിച്ച് തുക ലഭിക്കാതെ വന്നപ്പോള്‍ രണ്ടു തവണയായി തുക പിന്‍വലിക്കുകയായിരുന്നു. ആദ്യം തുക ലഭിച്ചെങ്കിലും രണ്ടാമത്​ ലഭിച്ചില്ല. അൽപസമയം മെഷീന് മുന്നില്‍ കാത്തുനിന്ന വിനോദന്‍ തിരിച്ചുപോവുകയായിരുന്നു.

അക്കൗണ്ട് സന്ദേശങ്ങള്‍ ലഭിക്കുന്ന ഫോണ്‍ വിനോദ​െൻറ കൈവശമുണ്ടായിരുന്നില്ല. പേരാമ്പ്ര പൊലീസ് സ്‌േറ്റഷനില്‍ സബ്​ ഇന്‍സ്പെക്ടര്‍ അബ്​ദുൽ ഖാദറി​െൻറ സാന്നിധ്യത്തില്‍ അമല്‍രാജ് വിനോദന് തുക കൈമാറി. താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ രഘുനാഥ് ആവള, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story