കോഴിക്കോട് മൊബൈല്‍ വാക്സിനേഷന് തുടങ്ങി
text_fieldsകോഴിക്കോട്: കോര്‍പറേഷെൻറ മൊബൈല്‍ വാക്സിനേഷന് സംവിധാനം തുടങ്ങി. വാഹനത്തിെൻറ ഫ്ലാഗ് ഓഫ് കലക്ടര്‍ എസ്. സാംബശിവറാവു നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, ആരോഗ്യസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ, സെക്രട്ടറി കെ.യു. ബിനി, ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്.എസ്. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കിടപ്പിലായവര്‍, ഭിന്നശേഷിക്കാര്‍, പ്രായാധിക്യമുള്ളവര്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. സ്പോട്ട് രജിസ്ട്രേഷനിലൂടെയാണ് വാക്സിനേഷന്. ആദ്യദിവസം രണ്ട് വാഹനങ്ങളാണ് കുറ്റിച്ചിറ മേഖലയില്‍ വാക്സിനേഷനായി പ്രയോജനപ്പെടുത്തിയത്. ഓരോ വാര്‍ഡുകളിലും വാഹനം എത്തും. ഡോക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഉണ്ടാകും. പാലിയേറ്റിവ് കെയര്‍ സൊസൈറ്റി, തെക്കേപ്പുറം ക്രൈസിസ് മാനേജ്മെൻറ് ടീം എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

