Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊ​ടു​വ​ള്ളി​യി​ൽ...

കൊ​ടു​വ​ള്ളി​യി​ൽ കോ​ടി​ക​ളു​ടെ ക​ണ​ക്കു​മാ​യി എം.​കെ. മു​നീ​ർ; മു​ര​ടി​പ്പെ​ന്ന് എ​ൽ.​ഡി.​എ​ഫ്

text_fields
bookmark_border
m.k. munner
cancel
camera_alt

എം.കെ മുനീർ

​കൊ​ടു​വ​ള്ളി: മ​ല​ബാ​റി​ലെ രാ​ഷ്ട്രീ​യ ഭൂ​പ​ട​ത്തി​ൽ യു.​ഡി.​എ​ഫി​ന്‍റെ എ​ക്കാ​ല​ത്തെ​യും വി​ശ്വ​സ്ത മ​ണ്ഡ​ല​മാ​ണ് കൊ​ടു​വ​ള്ളി. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് എ​ത്തി​യ​തോ​ടെ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ക്കാ​ലം മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ചൊ​ല്ലി എം.​എ​ൽ.​എ​യും പ്ര​തി​പ​ക്ഷ​വും നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടു​ക​യാ​ണ്. ​കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യും ന​രി​ക്കു​നി, മ​ട​വൂ​ർ, കി​ഴ​ക്കോ​ത്ത്, താ​മ​ര​ശ്ശേ​രി, ക​ട്ടി​പ്പാ​റ, ഓ​മ​ശ്ശേ​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മ​ണ്ഡ​ലം. 2021ൽ ​ഡോ. എം.​കെ. മു​നീ​റി​ലൂ​ടെ മു​സ്‍ലിം ലീ​ഗ് നി​ല​നി​ർ​ത്തി​യ മ​ണ്ഡ​ല​ത്തി​ൽ, വി​ക​സ​ന നേ​ട്ട​ങ്ങ​ൾ വോ​ട്ടാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു.​ഡി.​എ​ഫ്. എ​ന്നാ​ൽ, വി​ക​സ​ന മു​ര​ടി​പ്പ് എ​ന്ന ആ​യു​ധം പ്ര​യോ​ഗി​ച്ച് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് എ​ൽ.​ഡി.​എ​ഫ്.

അ​ഞ്ച്​ വ​ർ​ഷ​ത്തി​നി​ടെ വി​വി​ധ ഫ​ണ്ടു​ക​ളി​ലാ​യി 600 കോ​ടി രൂ​പ​യി​ല​ധി​കം വി​നി​യോ​ഗി​ച്ച​താ​യാ​ണ്​ മു​നീ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. വി​ദ്യാ​ഭ്യാ​സം, റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം, പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം, കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ൾ, ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക​ൾ എ​ന്നി​വ​ക്ക്​ മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി. എം.​എ​ൽ.​എ ഫ​ണ്ടി​ൽ നി​ന്ന് 20 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് സ​ർ​ക്കാ​ർ സ്കൂ​ളി​ൽ എ.​ഐ. ലാ​ബ് കൊ​ടു​വ​ള്ളി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്ഥാ​പി​ച്ചു. ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച കൊ​ടു​വ​ള്ളി സി.​എ​ച്ച്.​എം.​കെ.​എം. ഗ​വ. ആ​ർ​ട്‌​സ് ആ​ൻ​റ് സ​യ​ൻ​സ് കോ​ള​ജി​ൽ പു​തി​യ ക്ലാ​സ് മു​റി​ക​ളും കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡും നി​ർ​മ്മി​ച്ചു. താ​മ​ര​ശ്ശേ​രി പി.​ഡ​ബ്ല്യു.​ഡി റ​സ്റ്റ് ഹൗ​സ് ന​വീ​ക​ര​ണം, ത​ല​യാ​ട്-​മ​ല​പു​റം ഹി​ൽ ഹൈ​വേ, ക​ട്ടി​പ്പാ​റ ഫാ​മി​ലി ഹെ​ൽ​ത്ത് സെൻറ​ർ, സി.​എ​ച്ച്.​എം.​കെ. എം. ​ഗ​വ. ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന്റെ ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം, പ​ന്നി​ക്കോ​ടൂ​ർ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ന​രി​ക്കു​നി ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെൻറ​ർ, പ​ട​നി​ലം ന​രി​ക്കു​നി റോ​ഡ്, പൂ​നൂ​ർ-​ന​രി​ക്കു​നി റോ​ഡ് എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി. കൊ​ടു​വ​ള്ളി ടൗ​ൺ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ബൈ​പ്പാ​സ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യും ല​ഭ്യ​മാ​ക്കി.

​എ​ന്നാ​ൽ, എം.​എ​ൽ.​എ​യു​ടെ ക​ണ​ക്കു​ക​ൾ വെ​റും അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ ആ​രോ​പ​ണം. മ​ണ്ഡ​ല​ത്തി​ന്റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ വി​ക​സ​ന മു​ര​ടി​പ്പ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് എ​ൽ.​ഡി.​എ​ഫ് കു​റ്റ​പ്പെ​ടു​ത്തു​ന്നു. ജി​ല്ല​യി​ലെ മ​റ്റ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ വ​ലി​യ വി​ക​സ​ന കു​തി​പ്പ് ന​ട​ത്തു​മ്പോ​ൾ കൊ​ടു​വ​ള്ളി മാ​ത്രം പി​ന്നോ​ട്ട് പോ​വു​ക​യാ​ണ്. അ​ടി​സ്ഥാ​ന വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ പോ​ലും മ​ണ്ഡ​ലം പ​രാ​ജ​യ​മാ​ണെ​ന്ന് എ​ൽ.​ഡി.​എ​ഫ് ആ​രോ​പി​ക്കു​ന്നു.ഗ​വ. ഐ.​ടി.​ഐ, പാ​ല​ങ്ങ​ൾ, കൊ​ടു​വ​ള്ളി ടൗ​ൺ ന​വീ​ക​ര​ണം, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ, കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ ന​വീ​ക​ര​ണം, മ​ണ്ഡ​ല​ത്തി​ലെ ആ​ശു​പ​ത്രി​ക​ളു​ടെ ന​വീ​ക​ര​ണം ഉ​ൾ​പ്പെ​ടെ മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന കു​തി​പ്പി​ന് ആ​വ​ശ്യ​മാ​യ ഒ​രു പ​ദ്ധ​തി​യും എം ​എ​ൽ എ ​കൊ​ണ്ടു​വ​ന്നി​ട്ടി​ല്ല. പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക​പ്പു​റം പ്രാ​യോ​ഗി​ക​മാ​യ മാ​റ്റ​ങ്ങ​ൾ മ​ണ്ഡ​ല​ത്തി​ൽ ദൃ​ശ്യ​മ​ല്ലെ​ന്നും വി​ക​സ​ന മു​ര​ടി​പ്പി​നെ​തി​രെ ജ​ന​രോ​ഷം ഉ​യ​രു​ന്നു​ണ്ടെ​ന്നും എ​ൽ.​ഡി.​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കു​ന്ദ​മം​ഗ​ലം എം.​എ​ൽ.​എ പി.​ടി.​എ.​റ​ഹീ​മി​നെ കൊ​ടു​വ​ള്ളി​യി​ലേ​ക്ക് മാ​റ്റാ​ൻ എ​ൽ.​ഡി.​എ​ഫ് ആ​ലോ​ച​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം കു​ന്ദ​മം​ഗ​ല​ത്തു​നി​ന്ന് മാ​റാ​ൻ ത​യാ​റ​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ൽ.​ഡി.​എ​ഫി​ൽ കാ​രാ​ട്ട് റ​സാ​ഖി​ന്റെ പേ​ര് മു​ഖ്യ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ആ​ർ.​ജെ.​ഡി നേ​താ​വാ​യ സ​ലിം മ​ട​വൂ​ർ, വാ​യോ​ളി മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ പേ​രും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. കൊ​ടു​വ​ള്ളി​യി​ൽ മു​സ് ലിം ​ലീ​ഗി​ൽ യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്, കെ.​എം. ഷാ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പേ​രു​ക​ൾ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും മ​ണ്ഡ​ലം ക​മ്മി​റ്റി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള​വ​രെ ത​ന്നെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. മു​ൻ എം.​എ​ൽ.​എ വി.​എം ഉ​മ്മ​റി​ന്റെ​യും എം.​എ. റ​സാ​ഖി​ന്‍റെ​യും പേ​രു​ക​ളും ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ് വ​ൻ ആ​ധി​പ​ത്യ​മാ​ണ് നേ​ടി​യ​ത്. കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലും ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും യു.​ഡി.​എ​ഫി​നാ​ണ് ഭ​ര​ണം ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK MuneerKoduvallyLDFAssembly elections
News Summary - MK Muneer with crores in Koduvally
Next Story