Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊട്ടിൽപാലത്ത് നിന്ന് കാണാതായ പെൺകുട്ടിയെ വിവസ്ത്രയായ നിലയിൽ ആ​ളില്ലാത്ത വീട്ടിൽ നിന്ന് കണ്ടെത്തി

text_fields
bookmark_border
പീഡനം നടന്നതായി സംശയം
തൊട്ടിൽപാലത്ത് നിന്ന് കാണാതായ പെൺകുട്ടിയെ വിവസ്ത്രയായ നിലയിൽ ആ​ളില്ലാത്ത വീട്ടിൽ നിന്ന് കണ്ടെത്തി
cancel

കോഴിക്കോട്: തൊട്ടിൽപാലത്ത് നിന്ന് കാണാതായ കോളജ് വിദ്യാർഥിനിയെ കണ്ടെത്തി. വിദ്യാർഥിനിയെ വിവസ്ത്രയാക്കി കാലുകൾ കെട്ടിയിട്ട നിലയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് എം.ഡി.എം.എ ലഹരിമരുന്നും കണ്ടെടുത്തു. പെൺകുട്ടി ബലാത്സംഗത്തിനിരയായതായി പൊലീസ് സംശയിക്കുന്നു.

ബുധനാഴ്ച രാവിലെയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

കോളജിലേക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആളില്ലാത്ത വീട്ടിൽ ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്. ​പെൺകുട്ടിയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

തൊട്ടിൽപാലത്തെ ലഹരിക്കടിമയായ യുവാവാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് കരുതുന്നത്. യുവാവിനായി പൊലീസ് തിരച്ചിൽ തുടങ്ങി. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യപരിശോധന നടത്തി. ആരോഗ്യനില തൃപ്തികരമാണ്. പൊലീസ് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - missing college student found in a home
Next Story