Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെൺകുട്ടിയോട് മോശം...

പെൺകുട്ടിയോട് മോശം പെരുമാറ്റം: പൊലീസുകാരനെ സസ്പെൻറ് ചെയ്തു

text_fields
bookmark_border
പെൺകുട്ടിയോട് മോശം പെരുമാറ്റം: പൊലീസുകാരനെ സസ്പെൻറ് ചെയ്തു
cancel

കൽപറ്റ: പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കൽപറ്റ ട്രാഫിക് യൂനിറ്റിലെ സിവിൽ പൊലീസ് ഒാഫിസർ ജാക്സണെ ജില്ല പൊലീസ് മേധാവി സസ്​പെൻഡ്​ ചെയ്തു.

രണ്ടു ദിവസം മുമ്പ് പകൽ 12 മണിയോടെ കൽപറ്റ ട്രാഫിക് ജങ്​ഷൻ വഴി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ പൊലീസുകാരൻ ചോദ്യം ചെയ്ത്​, കണ്ടെയ്ൻമെൻറ് സോണാണെന്നും എങ്ങോട്ടാണ് പോകുന്നതെന്നും ചോദിച്ചു. നഗരസഭ പരിധിയിൽ വീട്ടിലേക്കാണെന്ന് പറഞ്ഞപ്പോൾ യൂനിഫോമിൽ കാറിൽ കയറിയ പൊലീസുകാരൻ പെൺകുട്ടിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞു.

അൽപദൂരം കഴിഞ്ഞതോടെ ഇയാൾ അപമര്യാദയായി പെരുമാറി. പന്തികേട്​ തോന്നിയ പെൺകുട്ടി അവിടെ ഇറങ്ങുകയും വീട്ടിലെത്തി വിവരം പറയുകയുമായിരുന്നു. രക്ഷിതാക്കൾ എസ്​.പി ആർ. ഇളങ്കോയെ വിവരമറിച്ചു. അന്വേഷണത്തെ തുടർന്നാണ് ജാക്സണെ സസ്പെൻഡ്​ ചെയ്തത്​. പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionpolice
News Summary - Misconduct against girl Policeman suspended
Next Story