Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമന്ത്രി ടി....

മന്ത്രി ടി. സിദ്ദീഖിന്‍റെ ശ്രദ്ധക്ക്​; വേങ്ങേരി കാർഷിക വിപണനകേന്ദ്രത്തിന്​ വേണം പുതുജീവൻ

text_fields
bookmark_border
മന്ത്രി ടി. സിദ്ദീഖിന്‍റെ ശ്രദ്ധക്ക്​; വേങ്ങേരി കാർഷിക   വിപണനകേന്ദ്രത്തിന്​ വേണം പുതുജീവൻ
cancel
camera_alt

വേ​ങ്ങേ​രി കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം

കോ​ഴി​ക്കോ​ട്: പു​തി​യ സ​ർ​ക്കാ​റും കോ​ഴി​ക്കോ​ട്ടു​കാ​ര​നാ​യ ടി. ​സി​ദ്ദീ​ഖ്​ കൃ​ഷി​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി ‘മ​ഞ്ഞ​ളി​പ്പ്’ ബാ​ധി​ച്ച് മു​ര​ട​പ്പി​ൽ നീ​ങ്ങു​ന്ന വേ​ങ്ങേ​രി കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന് പ്ര​ത്യാ​ശ. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി വി​ല ല​ഭ്യ​മാ​ക്കു​ക, വി​വി​ധ കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണ​ത്തി​നും സം​സ്‌​ക​ര​ണ​ത്തി​നും മൂ​ല്യ​വ​ർ​ധ​ന​വി​നും ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ വി​പ​ണ​ന​ത്തി​നും പു​ത്ത​ൻ മാ​ർ​ഗം ക​ണ്ടെ​ത്തു​ക, കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളെ പൊ​തു ബ്രാ​ൻ​ഡി​ൽ കൊ​ണ്ടു​വ​രി​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് അ​മ്പ​തേ​ക്ക​റോ​ളം സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച ​കേ​ന്ദ്ര​മാ​ണ് പി​ടി​പ്പു​കേ​ടി​ൽ കൃ​ഷി​ക്കും ക​ർ​ഷ​ക​ർ​ക്കും വ​ലി​യ പ്ര​യോ​ജ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ നി​ല​നി​ൽ​ക്കു​ന്ന​ത്.

കാ​ൽ​നൂ​റ്റാ​ണ്ട് മു​മ്പ് 28 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച കേ​ന്ദ്ര​ത്തി​ൽ പ്ര​താ​പ​കാ​ല​ത്ത് വ​ൻ തി​ര​ക്കും കൃ​ഷി പ്രോ​ത്സാ​ഹ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നൂ​റ്റി​പ്പ​ത്തോ​ളം ക​ട​ക​ളി​ൽ ആ​ള​ന​ക്ക​വും ഉ​ണ്ടാ​യി​രു​ന്നു. വി​ക​സ​നം ഊ​ർ​ജി​ത​മാ​ക്കാ​നെ​ന്ന​പേ​രി​ൽ കേ​ര​ള അ​ഗ്രോ ബി​സി​ന​സ് ക​മ്പ​നി (കാ​ബ്‌​കോ)​ക്ക് കീ​ഴി​ലാ​യ​തോ​ടെ വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​​ങ്കേ​തി​ക കു​രു​ക്കി​ലു​മാ​യി. ഇ​ടു​ക്കി​യി​ലെ വ​ട്ട​വ​ട വെ​ജി​റ്റ​ബി​ൾ അ​ഗ്രോ​പാ​ർ​ക്ക്, തൃ​ശൂ​ർ ക​ണ്ണാ​റ​യി​ലെ ബ​നാ​ന ഹ​ണി അ​ഗ്രോ​പാ​ർ​ക്ക്, കോ​ഴി​ക്കോ​ട് വേ​ങ്ങേ​രി​യി​ലെ കോ​ക്ക​ന​ട്ട് ട്രേ​ഡി​ങ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് ഹ​ബ് അ​ഗ്രോ​പാ​ർ​ക്ക്, കോ​ഴി​ക്കോ​ട് കൂ​ത്താ​ളി​യി​ലെ കോ​ക്ക​ന​ട്ട് മാ​നു​ഫാ​ക്ച​റി​ങ് ഫെ​സി​ലി​റ്റി, പാ​ല​ക്കാ​ട് മു​ത​ല​മ​ട​യി​ലെ മാം​ഗോ അ​ഗ്രോ​പാ​ർ​ക്ക് എ​ന്നി​വ അ​ടി​സ്ഥാ​ന യൂ​നി​റ്റു​ക​ളാ​യി രൂ​പ​വ​ത്ക​രി​ച്ച കാ​ബ്കോ ക​ർ​ഷ​ക​ർ​ക്കും കൃ​ഷി​ക്കും ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്ന ആ​ശ​യ​ത്തി​ലാ​ണ് രൂ​പ​വ​ത്ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യ​വ​ർ​ധ​ന​വി​നും സം​സ്‌​ക​ര​ണ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന​തി​നാ​യി അ​ഗ്രി പാ​ർ​ക്കു​ക​ളും ഫ്രൂ​ട്ട് പാ​ർ​ക്കു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും ക​മ്പ​നി രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്ന് മൂ​ൻ മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞി​രു​ന്നു. പ​ബ്ലി​ക് പ്രൈ​വ​റ്റ് പാ​ർ​ട്ണ​ർ​ഷി​പ് മോ​ഡ​ലാ​യാ​ണ് കാ​ബ്‌​കോ രൂ​പ​വ​ത്ക​രി​ച്ച​ത്.

കൃ​ഷി വ​കു​പ്പ് കേ​ന്ദ്രീ​ക​രി​ച്ച് കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും കാ​ർ​ഷി​കോ​ൽ​പാ​ദ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​നും വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നു​മു​ള്ള ഏ​ജ​ൻ​സി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​നും ക​മ്പ​നി​ക്കാ​വു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. എ​ന്നാ​ൽ, തു​ട​ങ്ങി​യി​ട​ത്തു നി​ന്നു കേ​ന്ദ്രം പി​ന്നോ​ട്ടാ​ണ് പോ​യ​തെ​ന്ന് കേ​ന്ദ്ര​ത്തി​ലെ വ്യാ​പാ​രി​ക​ളും ക​ർ​ഷ​ക​രും പ​റ​യു​ന്നു. കേ​ര​ള​ത്തി​ന്റെ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളെ അ​വ​യു​ടെ ഗു​ണ​മേ​ന്മ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ പൊ​തു ബ്രാ​ൻ​ഡി​ങ്ങി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും വേ​ങ്ങേ​രി കേ​ന്ദ്രീ​ക​രി​ച്ച് ഒ​ന്നും ന​ട​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. നൂ​റ്റി​പ്പ​ത്തോ​ളം ക​ട​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഗോ​ഡൗ​ണു​ക​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഇ​തു​മൂ​ലം ജ​ന​ങ്ങ​ൾ കാ​ർ​ഷി​ക വി​പ​ണ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് അ​ക​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ രാ​വി​ലെ​യും വൈ​കീ​ട്ടും വ​ൻ​തി​ര​ക്കു​ണ്ടാ​യ സ്ഥ​ല​മാ​ണ് ഒ​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​ത്. പ​ല ഭാ​ഗ​ത്തും കാ​ടു​പി​ടി​ച്ച നി​ല​യി​ലാ​ണ്. കേ​ന്ദ്ര​ത്തി​നു​ള്ളി​ലെ റോ​ഡു​ക​ൾ ത​ക​ർ​ന്ന​നി​ല​യി​ലാ​ണ്.

ദേ​ശീ​യ-​അ​ന്ത​ർ ദേ​ശീ​യ ക​യ​റ്റു​മ​തി​ക്ക് ക​ർ​ഷ​ക​രെ ക​മ്പ​നി പ്രാ​പ്ത​രാ​ക്കു​മെ​ന്ന​തും വെ​റും പ്ര​ഖ്യാ​പ​ന​മാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ 33 ശ​ത​മാ​നം ഓ​ഹ​രി വി​ഹി​ത​വും ക​ർ​ഷ​ക​രു​ടെ 24 ശ​ത​മാ​നം ഓ​ഹ​രി വി​ഹി​ത​വും, ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ കാ​ർ​ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ളു​ടെ 25 ശ​ത​മാ​നം ഓ​ഹ​രി വി​ഹി​ത​വും പൊ​തു ഓ​ഹ​രി വി​പ​ണി​യി​ൽ നി​ന്ന് 13 ശ​ത​മാ​ന​ത്തി​ൽ അ​ധി​ക​രി​ക്കാ​ത്ത ഓ​ഹ​രി വി​ഹി​ത​വും പ്രാ​ഥ​മി​ക കാ​ർ​ഷി​ക സ്ഥാ​പ​ന​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ അ​ധി​ക​രി​ക്കാ​ത്ത ഓ​ഹ​രി വി​ഹി​ത​വും നി​ജ​പ്പെ​ടു​ത്തി പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കൊ​ച്ചി​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് ക​മ്പ​നി മാ​തൃ​ക​യി​ലാ​ണ് കാ​ബ്കോ പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. കാ​ർ​ഷി​ക സം​സ്‌​ക്ക​ര​ണ​ത്തി​നു​ത​കു​ന്ന യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​ടെ സം​ഭ​ര​ണ​ത്തി​നും സ്ഥാ​പ​ന​ത്തി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​മാ​യി കാ​ബ്കോ മ​ധ്യ​സ്ഥം വ​ഹി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

എ​ന്നാ​ൽ, കാ​ബ്കോ​യു​ടെ ഗു​ണം ല​ഭി​ച്ചി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല മു​മ്പ് കൃ​ഷി​വ​കു​പ്പി​ന് കീ​ഴി​ലാ​യി​രു​ന്ന​പ്പോ​ൾ അ​ഗ്രോ പാ​ർ​ക്കു​ക​ൾ​ക്ക് ല​ഭി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​ല്ലാ​താ​യ അ​വ​സ്ഥ​യാ​ണ്. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും കാ​ർ​ഷി​കോ​ൽ​പാ​ദ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​നും വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നു​മു​ള്ള ഏ​ജ​ൻ​സി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​നും ക​മ്പ​നി​ക്കാ​വു​മെ​ന്നാ​ണ് അ​വ​കാ​ശ​പ്പെ​ട്ട​തെ​ങ്കി​ലും ഒ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്ന് വ്യാ​പാ​രി നാ​രാ​യ​ണ​ൻ ക​ൽ​പ​ക​ശ്ശേ​രി പ​റ​ഞ്ഞു. അ​ഗ്രോ പാ​ർ​ക്കു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ലു​ള്ള സാ​​ങ്കേ​തി​ക കു​രു​ക്കാ​ണ് കാ​ബ്കോ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ഘാ​ത​മാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministeragriculturalmarket
News Summary - Minister T. Siddique's attention; Vengeri Agricultural Market Center needs a new lease of life
Next Story