Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎ​ത്ര...

എ​ത്ര എ​തി​ർ​പ്പു​ണ്ടാ​യാ​ലും കെ -റെയിൽ നിശ്ചയദാർഢ്യത്തോടെ നടപ്പാക്കുമെന്ന്​ മന്ത്രി റിയാസ്

text_fields
bookmark_border
എ​ത്ര എ​തി​ർ​പ്പു​ണ്ടാ​യാ​ലും കെ -റെയിൽ നിശ്ചയദാർഢ്യത്തോടെ നടപ്പാക്കുമെന്ന്​ മന്ത്രി റിയാസ്
cancel
camera_alt

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൗണ്ടറിമെൻ അവാർഡ് ജേതാക്കൾ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും പി.കെ ഗ്രൂപ് ചെയർമാൻ പി.കെ. അഹമ്മദിനുമൊപ്പം

കോ​ഴി​ക്കോ​ട്​: എ​ത്ര എ​തി​ർ​പ്പു​ണ്ടാ​യാ​ലും കെ-​റെ​യി​ൽ പ​ദ്ധ​തി നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​മെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്.

വ്യ​വ​സാ​യ വാ​ണി​ജ്യ​ലോ​ക​വും ആ​ഗ്ര​ഹി​ക്കു​ന്ന​താ​ണ്​ കെ-​റെ​യി​ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മെ​റ്റ​ൽ കാ​സ്റ്റി​ങ്​ രം​ഗ​ത്തെ മി​ക​വി​നു​ള്ള ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഫൗ​ണ്ട​റി​മെ​ൻ (ഐ.​ഐ.​എ​ഫ്) ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡു​ക​ൾ പി.​കെ സ്റ്റീ​ൽ അ​ധി​കൃ​ത​ർ​ക്ക്​ സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ഴി​ക്കോ​ട്ടെ ദേ​ശീ​യ​പാ​ത വി​ക​സ​നം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ല്ലെ​ന്ന്​ റി​യാ​സ്​ പ​റ​ഞ്ഞു. മാ​നാ​ഞ്ചി​റ -വെ​ള്ളി​മാ​ട്​​കു​ന്ന്​ റോ​ഡി​നു​​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ മാ​ർ​ച്ചി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ക്സ്പോ​ർ​ട്ട് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്, കാ​സ്റ്റി​ങ്​ ഓ​ഫ് ദി ​ഇ​യ​ർ, ഫൗ​ണ്ട​റി മെ​ൻ ഓ​ഫ് ദി ​ഇ​യ​ർ എ​ന്നീ പു​ര​സ്ക്കാ​ര​ങ്ങ​ൾ മ​ന്ത്രി വി​ത​ര​ണം ചെ​യ്തു.

പി.​കെ സ്റ്റീ​ൽ​സ് എം.​ഡി കെ.​ഇ. മൊ​യ്തു, സി.​ഒ.​ഒ​മാ​രാ​യ എം.​സ​ബീ​ഹ്, എ​സ്. രാ​ജേ​ഷ് എ​ന്നി​വ​ർ പു​ര​സ്ക്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ഐ.​ഐ.​എ​ഫ് നാ​ഷ​ന​ൽ കൗ​ൺ​സി​ൽ അം​ഗം കെ.​സി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ഐ.​ടി കാ​ലി​ക്ക​റ്റ്​ ഡ​യ​റ​ക്ട​ർ ഡോ. ​പ്ര​സാ​ദ് കൃ​ഷ്ണ, മ​ല​ബാ​ർ ചേം​ബ​ർ പ്ര​സി​ഡ​ന്‍റ്​ ഹ​ബീ​ബ് അ​ഹ​മ്മ​ദ്, പി.​കെ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ർ​മാ​ൻ പി.​കെ. അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഐ.​ഐ.​എ​ഫ്​ ജോ. ​സെ​ക്ര​ട്ട​റി ബി​ജു പു​രു​ഷ​ൻ സ്വാ​ഗ​ത​വും പി.​കെ സ്റ്റീ​ൽ കാ​സ്റ്റി​ങ്​ സി.​ഒ.​ഒ എം. ​സ​ബീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K-RailPA Mohammed Riyas
News Summary - Minister Riyas says K Rail will implement with determination
Next Story