Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുതിയപാലം നാടിന്...

പുതിയപാലം നാടിന് സമർപ്പിച്ചു

text_fields
bookmark_border
പുതിയപാലം നാടിന് സമർപ്പിച്ചു
cancel
camera_alt

പു​തി​യ​പാ​ലം ഉ​ദ്‌​ഘാ​ട​നം ചെ​യ്ത​ശേ​ഷം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സും ജ​ന​ങ്ങ​ളും പാ​ല​ത്തി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​ന്നു

കോ​ഴി​ക്കോ​ട്: ക​നോ​ലി ക​നാ​ലി​ന് കു​റു​കെ പു​തി​യ​പാ​ല​ത്ത് നി​ർ​മി​ച്ച ‘പു​തി​യ പാ​ലം’ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. പാ​ല​ത്തി​ന്റെ ഉ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ച്ചു.

ക​നോ​ലി ക​നാ​ലി​ലൂ​ടെ യാ​ത്രാ​സൗ​ക​ര്യ​വും ച​ര​ക്ക് ഗ​താ​ഗ​ത​വും ടൂ​റി​സ​വു​മെ​ല്ലാം സാ​ധ്യ​മാ​ക്കി പാ​രി​സ് മാ​തൃ​ക​യി​ല്‍ കോ​ഴി​ക്കോ​ട്ട് ക​നാ​ല്‍സി​റ്റി പ​ദ്ധ​തി യാ​ഥാ​ര്‍ഥ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക​നാ​ല്‍ സി​റ്റി​യു​ടെ ഒ​ന്നാം​ഘ​ട്ട വി​ക​സ​ന പ്ര​വൃ​ത്തി​ക്കാ​യി 73.21 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കാ​ലി​ക്ക​റ്റി​നെ ന്യൂ ​കാ​ലി​ക്ക​റ്റ് ആ​യി മാ​റ്റു​ന്ന വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ 12 റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ച​ത് 1312.67 കോ​ടി രൂ​പ​യാ​ണ്. കോ​ഴി​ക്കോ​ടി​ന്റെ വി​ക​സ​ന കാ​ര്യ​ത്തി​ല്‍ ഒ​രു കാ​ല​ത്തു​മി​ല്ലാ​ത്ത പ​രി​ഗ​ണ​ന​യാ​ണ് സ​ര്‍ക്കാ​ര്‍ ന​ല്‍കി​യ​ത്. കേ​ര​ള​ത്തി​ല്‍ അ​ഞ്ചു​വ​ര്‍ഷ​ത്തി​നി​ടെ നൂ​റ് പാ​ല​ങ്ങ​ളാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ങ്കി​ലും 150ല​ധി​കം പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​യി. പു​തി​യ​പാ​ല​ത്തെ വ​ലി​യ പാ​ലം ന​ഗ​ര​ത്തി​നാ​കെ ഗു​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍ത്തു.

അ​ഹ​മ്മ​ദ് ദേ​വ​ര്‍കോ​വി​ല്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ര്‍ ഒ. ​സ​ദാ​ശി​വ​ന്‍, ഡെ. ​മേ​യ​ര്‍ എ​സ്. ജ​യ​ശ്രീ, കേ​ര​ള മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ മെം​ബ​ര്‍ കെ. ​ബൈ​ജു​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. കെ.​ആ​ര്‍.​എ​ഫ്.​ബി നോ​ര്‍ത്ത് സ​ര്‍ക്കി​ള്‍ ലീ​ഡ​ര്‍ ഇ.​ജി. വി​ശ്വ​പ്ര​കാ​ശ്, അ​സി. എ​ക്‌​സി. എ​ന്‍ജി​നീ​യ​ര്‍ ജെ. ​ഷാ​നു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ പു​തി​യ​പാ​ല​ത്തെ മീ​ഞ്ച​ന്ത മി​നി ബൈ​പാ​സു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പാ​ലം. കി​ഫ്ബി വ​ഴി 2022ല്‍ 60 ​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. ക​നോ​ലി ക​നാ​ലി​ന് കു​റു​കെ 16.53 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് 195 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 11 മീ​റ്റ​ര്‍ വീ​തി​യി​ലും ആ​ര്‍ച്ച് മാ​തൃ​ക​യി​ല്‍ നി​ര്‍മി​ച്ച പാ​ല​ത്തി​നൊ​പ്പം ഇ​രു വ​ശ​ങ്ങ​ളി​ലും അ​പ്രോ​ച്ച് റോ​ഡു​മു​ണ്ട്. 40 കോ​ടി രൂ​പ​യാ​ണ് സ്ഥ​ല​മെ​ടു​പ്പി​ന് ചെ​ല​വാ​യ​ത്.

കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍ഡി​നാ​യി​രു​ന്നു നി​ര്‍മാ​ണ ചു​മ​ത​ല. പു​തി​യ പാ​ലം യാ​ഥാ​ര്‍ഥ്യ​മാ​യ​തോ​ടെ റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍, പാ​ള​യം, ത​ളി, ക​ല്ലാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്താ​ന്‍ സാ​ധി​ക്കും. ക​നോ​ലി ക​നാ​ല്‍ നാ​ഷ​ന​ല്‍ വാ​ട്ട​ര്‍ വേ​യി​ല്‍ ഉ​ള്‍പ്പെ​ട്ട​തി​നാ​ല്‍ ആ​വ​ശ്യ​മാ​യ ഉ​യ​രം ന​ല്‍കി​യാ​ണ് വ​ലി​യ പാ​ലം രൂ​പ​ക​ല്‍പ​ന ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister Muhammed RiyazCanal City projectMuhammad RiyasKozhikode
News Summary - Minister Muhammad Riyaz says that Kozhikode Canal City will be made a reality on the model of Paris
Next Story