മില്ലറ്റ് സെമിനാർ സംഘടിപ്പിച്ചു
text_fieldsവെള്ളിമാടുകുന്ന്: ജെ.ഡി.ടി ഇസ്‍ലാം കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് ഫുഡ് ടെക്നോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി ന്യൂട്രിഷൻ ഫോറത്തിന്റെ സഹകരണത്തോടെ സഹകരണത്തോടെ ദേശീയ മില്ലറ്റ് സെമിനാർ സംഘടിച്ചു. വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
‘മില്ലറ്റ്: ഭക്ഷ്യ സുരക്ഷക്കും ജീവിതശൈലി നിയന്ത്രണത്തിനുമുള്ള അത്ഭുത ധാന്യം’ സെമിനാർ സാഹിത്യകാരൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ടി.കെ. മഖ്ബൂൽ അധ്യക്ഷത വഹിച്ചു.
മില്ലറ്റ് മാൻ ഓഫ് ഇന്ത്യയായി അറിയപ്പെടുന്ന ഡോ. ഖാദർ വാലി മുഖ്യപ്രഭാഷണം നടത്തി. ഡോ. അനിലകുമാർ (മുൻ ശാസ്ത്രജ്ഞൻ ഡി.എഫ്.ആർ.എൽ, പ്രഫസർ അമലാ കാൻസർ റിസർച്ച് സെന്റർ), ഡോ. ശ്രീപ്രിയ (ന്യൂട്രീഷണൽ ന്യൂറോ സയൻസ് കൗൺസിലിങ് സൈകോളജിസ്റ്റ്) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മില്ലറ്റ് സംരംഭകൻ ഉണ്ണിക്കണ്ണനെ ചടങ്ങിൽ ആദരിച്ചു. ഫുഡ് ടെക്നോളജി വകുപ്പ് മേധാവി ടെസ്ന മാത്യു സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

