Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇനിയുമെത്തും അന്തർ...

ഇനിയുമെത്തും അന്തർ സംസ്​ഥാന തൊഴിലാളികൾ

text_fields
bookmark_border
ഇനിയുമെത്തും അന്തർ സംസ്​ഥാന തൊഴിലാളികൾ
cancel

കോഴിക്കോട്​: കോവിഡ്​ഭീതിയും ലോക്​ഡൗണും കാരണം നാട്ടിലേക്കു​പോയ അന്തർസംസ്​ഥാന തൊഴിലാളികൾ ജില്ലയിലേക്ക്​ തിരിച്ചുവരുന്നു. ഹോട്ടൽ, നിർമാണമേഖലകൾ വീണ്ടും സജീവമായതോടെയാണ്​ തൊഴിലാളികൾ ഒഴുകുന്നത്​. കഴിഞ്ഞ ഒരു മാസത്തിനി​െട 10,000ത്തോളം അന്തർസംസ്​ഥാന തൊഴിലാളികൾ വന്നു. വിവിധ ദിവസങ്ങളിലായി 46000 അന്തർ സംസ്​ഥാന തൊഴിലാളികൾ ലോക്​ഡൗൺ കാലത്ത്​ ജില്ലയിൽനിന്ന്​ തിരിച്ചുപോയിരുന്നതായി ഡെപ്യൂട്ടി കലക്​ടർ ഇ. അനിത കുമാരി പറഞ്ഞു. തിരിച്ചെത്തുന്നവർ കോവിഡ്​ 19 ജാഗ്രത പോർട്ടലിൽ രജിസ്​റ്റർ ചെയ്യണം.

നിബന്ധനപ്രകാരമുള്ള ​ക്വാറൻറീനിലും കഴിയണം. കരാറുകാർക്കും കെട്ടിട ഉടമകൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്​. അന്തർസംസ്​ഥാന തൊഴിലാളികൾക്കിടയിൽ താരത​േമ്യന കോവിഡ്​ ബാധ കുറവാണ്​.

കോവിഡ്​ ഭീതിയുടെ തുടക്കത്തിൽ, മാർച്ച്​ മൂന്നാംവാരം മുതൽ ജില്ലയിൽ അന്തർസംസ്​ഥാന തൊഴിലാളികൾ നാട്ടിലേക്ക്​ മടങ്ങാൻ തുടങ്ങിയിരുന്നു. നിർമാണമേഖലയിലും ഹോട്ടലിലും ജോലി കുറഞ്ഞതോടെയായിരുന്നു ഈ മടക്കം. അക്കാലത്ത്​ ജില്ലയിൽ പലയിടത്തും പക്ഷിപ്പനിയുണ്ടായതോടെ ഹോട്ടലുകളിൽ കച്ചവടം കുറഞ്ഞിരുന്നു. ലോക്​ഡൗണിന്​ ഒരാഴ്​ച മു​േമ്പ ദീർഘദൂര ട്രെയിനുകളിൽ തിരക്കും കൂടിയിരുന്നു. പിന്നീട്​ ലോക്​ഡൗൺ പ്രഖ്യാപിച്ചശേഷം അന്തർസംസ്​ഥാന തൊഴിലാളികൾ ജോലിയില്ലാതെ വാടക മുറികളിൽതന്നെ കഴിഞ്ഞു. ലോക്​ഡൗണിൽ ഇളവുകൾ വന്നതോടെ അന്തർ സംസ്​ഥാന തൊഴിലാളികൾക്ക്​ നാട്ടിലേക്ക്​ പോകാൻ വഴിയൊരുങ്ങി.

ലോക്​ഡൗണിൽ ജോലിയും കൂലിയുമില്ലാതെ വെറുതെയിരുന്ന തൊഴിലാളികൾ എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതി എന്ന ചിന്തയിലായിരുന്നു. അസം, ബിഹാർ, ബംഗാൾ, ഒഡിഷ, ഝാർഖണ്ട്, യു.പി ​ തുടങ്ങിയ സംസ്​ഥാനങ്ങളിലുള്ളവരായിരുന്നു ഏറെയും. എന്നാൽ, ലോക്​ഡൗൺ കഴിഞ്ഞപ്പോൾ നാട്ടിൽ ജോലിയില്ലാത്ത അവസ്​ഥയായതോടെയാണ്​ തിരിച്ചുവന്നതെന്ന്​ തൊഴിലാളികൾ പറയുന്നു.

കെട്ടിട നിർമാണ മേഖലയിലെ തൊഴിലാളി ക്ഷാമത്തിനും ഇതോടെ അറുതിയാകും. അടുത്ത രണ്ടു​ മാസത്തിനകം 30,000ത്തോാളം പേർ തിരി​ച്ചെത്തുമെന്നാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrantmigrant laboursMigrant Laborsother state labors
Next Story