Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെരുവിൽ...

തെരുവിൽ കഴിയുന്നവർക്കായി അർധരാത്രി കോവിഡ്​ പരി​േശാധന

text_fields
bookmark_border
kozhikode covid test
cancel
camera_alt

ചൊ​വ്വാ​ഴ്​​ച രാ​ത്രി കോഴിക്കോട്​ കെ.​എ​സ്.​ആ​ർ.​ടി.​സി വ​ള​പ്പി​ൽ സം​ഘ​ടി​പ്പി​ച്ച കോ​വി​ഡ്​ പ​രി​ശോ​ധ​ന ക്യാ​മ്പ്​

കോ​ഴി​ക്കോ​ട്​: തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​‍െൻറ​യും കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​‍െൻറ​യും നേ​തൃ​ത്വ​ത്തി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ കോ​വി​ഡ്​ പ​രി​ശാ​ധ​ന. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ടെ​ർ​മി​ന​ൽ വ​ള​പ്പി​ലാ​ണ് നൈ​റ്റ്​ ക്യാ​മ്പ്​ ഒ​രു​ക്കി​യ​ത്. തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​രെ വ​ള​ണ്ടി​യ​ർ​മാ​ർ ഇ​വി​ടേ​ക്ക്​ കൂ​ട്ടി​ക്കൊ​ണ്ടു വ​ന്നാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ന്ന​ത്.

ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​ ന​ട​ത്തി കോ​വി​ഡ്​ പോ​സി​റ്റി​വ്​ ആ​വു​ന്ന​വ​രെ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റു​ന്ന​താ​ണ്​ പ​ദ്ധ​തി. ചെ​വ്വാ​ഴ്​​ച രാ​ത്രി നി​ര​വ​ധി പേ​രെ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി. തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ കോ​വി​ഡ്​ പോ​സി​റ്റി​വ്​ സാ​ധ്യ​ത കൂ​ടു​ത​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പി​‍െൻറ ന​ട​പ​ടി. സ​ബ്​ ക​ല​ക്​​ട​ർ പ്രി​യ​ങ്ക, ഡെ​പ്യൂ​ട്ടി ക​ല​ക്​​ട​ർ അ​നി​ത എ​ന്നി​വ​ർ ക്യാ​മ്പ്​ സ​ന്ദ​ർ​ശി​ച്ചു.

കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ലെ പി. ​പ്ര​വീ​ൺ, ബോ​ബി, ലൈ​ല, ല​ബീ​ബ്​ എ​ന്നി​വ​ർ ക്യാ​മ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി. കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം 58 പേ​ർ​ക്ക്​ കോ​വി​ഡ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​േ​ത്യ​ക ക്യാ​മ്പ്. ​

നേ​ര​ത്തെ ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ കോ​ഴി​ക്കോ​ട്​ ന​ഗ​ര​ത്തി​ൽ തെ​രു​വി​ൽ ക​ഴി​യു​ന്ന 700 ഓ​ളം പേ​രെ ജി​ല്ലാ​ഭ​ര​ണ​കൂ​ടം കോ​വി​ഡ്​ കെ​യ​ർ സെൻറ​റു​ക​ളി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. ഇ​വ​രി​ൽ നി​ര​വ​ധി​പേ​രെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി വീ​ടു​ക​ളി​ലേ​ക്ക്​ പ​റ​ഞ്ഞ​യ​ച്ചു. ബാ​ക്കി​യു​ള്ള​വ​രെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക്​ ​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid test
News Summary - Midnight covid test for those on the street
Next Story