Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMeppayurchevron_rightമോദിയുടേത് വ്യാജ...

മോദിയുടേത് വ്യാജ ഗാരന്റിയെന്ന് കാലം തെളിയിച്ചു -ബിനോയ് വിശ്വം

text_fields
bookmark_border
മോദിയുടേത് വ്യാജ ഗാരന്റിയെന്ന് കാലം തെളിയിച്ചു -ബിനോയ് വിശ്വം
cancel

മേ​പ്പ​യൂർ: മോ​ദി ന​ൽ​കു​ന്ന​ത് വ്യാ​ജ ഗ്യാ​ര​ന്റി​യാ​ണെ​ന്ന് ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തെ കേ​ന്ദ്രഭ​ര​ണം തെ​ളി​യി​ച്ചു​വെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. ര​ണ്ടു കോ​ടി തൊ​ഴി​ൽ ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ മോ​ദി ഉ​ള്ള തൊ​ഴി​ലു​പോ​ലും നി​ഷേ​ധി​ക്കു​ക​യാ​ണ്. പ​ട്ടി​ണി​യും ദാ​രി​ദ്ര്യ​വും ക​ടു​ത്ത ജീ​വി​ത യാ​ഥാ​ർ​ഥ്യമാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​പി.​ഐ അ​രി​ക്കു​ളം ലോ​ക്ക​ൽ ക​മ്മി​റ്റി​ക്കാ​യി നി​ർ​മി​ച്ച കാ​ര​യാ​ട് കു​ഞ്ഞി​കൃ​ഷ്ണ​ൻ സ്മാ​ര​ക മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ര​യാ​ട് കു​ഞ്ഞി​കൃ​ഷ്ണ​ന്റെ ഫോ​ട്ടോ സി.​പി.​ഐ. സം​സ്ഥാ​ന എ​ക്സി. ക​മ്മി​റ്റി അം​ഗം ടി.​വി. ബാ​ല​ൻ അ​നാഛാ​ദ​നം ചെ​യ്തു.

കാ​ര​യാ​ട് ഗം​ഗാ​ധ​ര​ൻ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ലേ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ൾ ടി.​വി. ബാ​ല​ൻ ഏ​ൽ​പി​ച്ചു. കാ​ര​യാ​ട് കു​ഞ്ഞി​കൃ​ഷ്ണ​ൻ സ്മാ​ര​ക ട്ര​സ്റ്റി​ന്റെ ഉ​ദ്ഘാ​ട​നം ഇ.​കെ. വി​ജ​യ​ൻ എം.​എ​ൽ.​എ. നി​ർ​വ്വ​ഹി​ച്ചു. സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​കെ. വേ​ണു​ഗോ​പാ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി.​പി.​ഐ ജി​ല്ലാ എ​ക്സി. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ആ​ർ.​ശ​ശി, അ​ജ​യ് ആ​വ​ള, മേ​പ്പ​യൂർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി. ​ബി​ജു, ഇ. ​കു​ഞ്ഞി​രാ​മ​ൻ, പി. ​ബാ​ല​ഗോ​പാ​ല​ൻ, കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ്, എ​ൻ.​എം. ബി​നി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഇ.​രാ​ജ​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ധ​നേ​ഷ് കാ​ര​യാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് ചി​കി​ത്സാ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച ബി.​ആ​ർ. ദേ​വാ​ന​ന്ദ്, ആ​ർ. അ​നു​പ​മ, ബി.​എം. ജി​യ ല​ക്ഷ്മി എ​ന്നി​വ​ർ​ക്ക് ബി​നോ​യ് വി​ശ്വം ഉ​പ​ഹാ​രം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiFakeBinoy VishwamKozhikode News
News Summary - Time has proved that Modi's is giving fake guarantee - Binoy Vishwam
Next Story