Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMeppayurchevron_rightആംബുലൻസിൽ...

ആംബുലൻസിൽ വോട്ടുചെയ്യാനെത്തി ഒളോറ മൊയ്തീൻ

text_fields
bookmark_border
ആംബുലൻസിൽ വോട്ടുചെയ്യാനെത്തി ഒളോറ മൊയ്തീൻ
cancel
camera_alt

മേപ്പയൂർ പഞ്ചായത്തിലെ പതിനേഴാം വാർഡ് കീഴ്പയ്യൂർ വെസ്​റ്റ്​ എൽ.പി സ്കൂളിൽ വോട്ടുചെയ്യാൻ ഒളോറ മൊയ്തീൻ ആംബുലൻസിൽ എത്തിയപ്പോൾ

മേ​പ്പ​യൂ​ർ: ആം​ബു​ല​ൻ​സി​ൽ വോ​ട്ടു​ചെ​യ്യാ​ൻ ബൂ​ത്തി​ലെ​ത്തി ഒ​ളോ​റ മൊ​യ്തീ​ൻ. മേ​പ്പ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 17ാം വാ​ർ​ഡ്‌ കീ​ഴ്പ​യ്യൂ​ർ വെ​സ്​​റ്റ്​ എ​ൽ.​പി സ്കൂ​ളി​ലാ​ണ് മൊ​യ്തീ​ൻ എ​ത്തി​യ​ത്. ആം​ബു​ല​ൻ​സ് വ​രു​ന്ന​തു ക​ണ്ട​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രും വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​വ​രും ആ​ദ്യ​മൊ​ന്ന​മ്പ​ര​ന്നു.

ര​ണ്ടു​മാ​സം മു​മ്പ് വാ​ല്യ​ക്കോ​ട് ക​നാ​ൽ പാ​ല​ത്തി​ന​ടു​ത്തു​വെ​ച്ച് മൊ​യ്തീ​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ഓ​ട്ടോ ഗു​ഡ്സ് ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മൂ​ന്നാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കി​ട​ന്ന മൊ​യ്തീ​ൻ കാ​ൽ​മു​ട്ടി​ന് ഗു​രു​ത​ര പ​രി​ക്കു​പ​റ്റി സ​ർ​ജ​റി ചെ​യ്ത​ശേ​ഷം വീ​ട്ടി​ൽ കി​ട​പ്പി​ലാ​യി​രു​ന്നു. സു​ഹൃ​ത്താ​യ എ​ട​യി​ലാ​ട്ട് ഉ​ണ്ണി​കൃ​ഷ്ണ​നോ​ട് ത​നി​ക്ക് വോ​ട്ടു​ചെ​യ്യാ​നു​ള്ള സ​ഹാ​യം ഒ​രു​ക്കി​ത്ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പോ​ളി​ങ്​ ഓ​ഫി​സ​ർ ആം​ബു​ല​ൻ​സി​ൽ വ​ന്ന് വി​ര​ല​ട​യാ​ളം പ​തി​ച്ചു. തു​ട​ർ​ന്ന് മൊ​യ്തീ​െൻറ സ​ഹോ​ദ​ര​ൻ അ​മ്മ​ത് ഓ​പ​ൺ വോ​ട്ട് ചെ​യ്തു. വി​ദേ​ശ​ത്ത് ജോ​ലി​ചെ​യ്തി​രു​ന്ന മൊ​യ്തീ​ന് നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം തി​രി​ച്ചു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. മു​ളി​യ​ങ്ങ​ലി​ൽ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votepanchayat election 2020
News Summary - olora moydeen reached booth in ambulance to vote
Next Story