Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMeppayurchevron_rightസാം​ബ​വ​ വിദ്യാർഥികളെ...

സാം​ബ​വ​ വിദ്യാർഥികളെ ആക്രമിച്ച സംഭവം: മേപ്പയൂർ പൊലീസ് കേസെടുത്തു

text_fields
bookmark_border
സാം​ബ​വ​ വിദ്യാർഥികളെ ആക്രമിച്ച സംഭവം: മേപ്പയൂർ പൊലീസ് കേസെടുത്തു
cancel

മേ​പ്പ​യൂ​ർ: പു​ല​പ്ര​ക്കു​ന്ന് സാം​ബ​വ കോ​ള​നി​യി​ലെ കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കു​ക​യും അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മേ​പ്പ​യൂ​ർ പൊ​ലീ​സ് പ​റ​ഞ്ഞു.

മേ​പ്പ​യൂ​ർ ന​ര​ക്കോ​ട് പു​ല​പ്ര​ക്കു​ന്ന് കോ​ള​നി​യി​ലെ ബി​ജു​വി​െൻറ മ​ക​ൻ പ്ര​ജു​ൻ​കു​മാ​ർ (16), ബ​ന്ധു​ക്ക​ളാ​യ ആ​ദി​ശേ​ഷ​ൻ, അ​ർ​ജു​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം മ​ഠ​ത്തും​ഭാ​ഗ​ത്തു​നി​ന്ന് മേ​പ്പ​യൂ​രി​ലേ​ക്ക് ന​ട​ന്നു​വ​രു​മ്പോ​ൾ ന​രി​യാം​പു​റ​ത്ത് താ​ഴ പ്ര​ദീ​പ​ൻ മ​ർ​ദി​െ​ച്ച​ന്നാ​ണ് പ​രാ​തി. കോ​ഴി​ക്കോ​ട് മാ​ത്ത​റ പ്രീ​മെ​ട്രി​ക് ഹോ​സ്​​റ്റ​ൽ അ​ന്തേ​വാ​സി​യാ​യ പ്ര​ജു​ൻ​കു​മാ​ർ പ​ന്തീ​രാ​ങ്കാ​വ് ഹൈ​സ്കൂ​ളി​ൽ 10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

സംഭവത്തിൽ പ്ര​തി​യെ ഉ​ട​ൻ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ പു​ല​പ്ര​ക്കു​ന്ന് കോ​ള​നി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ര​തീ​ഷ് പു​ല​പ്ര​ക്കു​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പ​ട്ടാ​പ്പ​ക​ൽ ന​ട​ന്ന ആ​ക്ര​മ​ണം ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ള​നി നി​വാ​സി​ക​ളെ സ​ന്ദ​ർ​ശി​ച്ച ദ​ലി​ത് ആ​ക്ടി​വി​സ്​​റ്റ്​ മ​ഹേ​ഷ് ശാ​സ്ത്രി, കേ​ര​ള പ​റ​യ​സ​ഭ ജി​ല്ല സെ​ക്ര​ട്ട​റി ര​തീ​ഷ് കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackSamba studentsMappayoor police
Next Story