ആർത്തവ ശുചിത്വം: രാത്രി ഓട്ടം നടത്തി
text_fieldsആർത്തവ ശുചിത്വദിനത്തോടനുബന്ധിച്ച് പവർ ടു ദി പീരിയഡ് നൈറ്റ് റൺ ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയും സബ് കലക്ടർ വി. ചെൽസ സിനിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു
കോഴിക്കോട്: ആർത്തവ ശുചിത്വദിനത്തോടനുബന്ധിച്ച് പവർ ടു ദി പീരിയഡ് എന്ന പേരിൽ നൈറ്റ് റൺ സംഘടിപ്പിച്ചു. 'മെയ്ക്ക് സെൻസ് ഓഫ് മെൻസസ്' എന്ന ഹാഷ് ടാഗോടെയാണ് പരിപാടി നടത്തിയത്. ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയും സബ് കലക്ടർ വി. ചെൽസ സിനിയും ചേർന്ന് നൈറ്റ് റൺ ഫ്ലാഗ് ഓഫ് ചെയ്തു. ഡോ. ഷീബ ടി. ജോസഫ് ആർത്തവ ദിന സന്ദേശം നൽകി.
ആർത്തവത്തെപ്പറ്റിയുള്ള മിഥ്യാധാരണകൾ അകറ്റുക എന്ന ലക്ഷ്യമിട്ട് ജില്ല ഭരണകൂടത്തിന്റെയും ജെൻഡർ പാർക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ഐ.എം.എ, ജെ.സി.ഐ കാലിക്കറ്റ്, ഡെക്കാത് ലോൺ, റെഡ് എഫ്.എം, അബീർ മെഡിക്കൽ ഗ്രൂപ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കോഴിക്കോട് ബീച്ചിലെ 'നമ്മുടെ കോഴിക്കോട്' ഇൻസ്റ്റലേഷനിൽ നിന്നാരംഭിച്ച ഓട്ടം വെള്ളയിൽ ഹാർബർ വഴി തിരിച്ച് സ്റ്റാർട്ടിങ് പോയന്റിൽ അവസാനിപ്പിച്ചു. രാത്രി ഓട്ടത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഗവ. നഴ്സിങ് കോളജ് വിദ്യാർഥികൾ, എൻ.സി.സി 29 ബറ്റാലിയൻ, ജില്ല കലക്ടർ ഇന്റേൺസ്, ജെൻഡർ പാർക്ക് ജീവനക്കാർ, ജെ.സി.ഐ അംഗങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ നൈറ്റ് റണ്ണിൽ പങ്കെടുത്തു. മനു സ്വാഗതവും ഡോ. പീജ രാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

