സർജറി കൂടാതെ ഹൃദയ വാൽവ് മാറ്റിവെച്ച് ‘മേയ്ത്ര’
text_fieldsകോഴിക്കോട്: വർഷങ്ങൾക്ക് മുമ്പ് രണ്ടു ഹൃദയ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായ രോഗിക്ക്, വീണ്ടും ഒരു വാൽവിൻ്റെ പ്രവർത്തനം പൂർണമായും തകരാറിലായതോടെ ശസ്ത്രക്രിയ കൂടാതെ വാൽവ് മാറ്റിവെച്ച് മേയ്ത്ര ആശുപത്രി. ഒരിക്കൽകൂടി ഓപൺ ഹാർട്ട് സർജറി നടത്തുന്നത് അപകടകരമാണെന്നത് കണക്കിലെടുത്ത്, മേയ്ത്രയിലെ ഹാർട്ട് ടീം അത്യാധുനികമായ ട്രൈകസ്പിഡ്ട്രാൻ സ്‌കാഥറ്റർ വാൽവ് റിപ്ലേസ്മെന്റ് ചികിത്സ നിർദേശിക്കുകയായിരുന്നു. കേരളത്തിൽ ആദ്യമായാണ് ഈ നവീന സാങ്കേതികവിദ്യ പ്രയോഗിക്കപ്പെട്ടതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രോഗിയുടെ കാലിലെ രക്തക്കുഴലിലൂടെയാണ് ഹൃദയത്തിന്റെ വലതുഭാഗത്തുള്ള തകരാറിലായ ട്രൈകസ്പിഡ് വാൽവ് മാറ്റിവെച്ചതെന്ന് മേയ്ത്ര കാർഡിയോളജി വിഭാഗം മേധാവി ഡോ. ഷഫീക് മാട്ടുമ്മൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

