അറബിക് കാലിഗ്രഫിയിൽ വിസ്മയമായി മെഹ്ഫിൻ
text_fieldsമെഹ്ഫിൻ വരച്ച കാലിഗ്രാഫി ചിത്രങ്ങൾ
എളേറ്റിൽ: അറബിക് കാലിഗ്രഫിയിൽ വിസ്മയമായി ശ്രദ്ധനേടിയിരിക്കുകയാണ് മുഹമ്മദ് മെഹ്ഫിൻ. എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.കിഴക്കോത്ത് പഞ്ചായത്തിലെ ചളിക്കോട് കണ്ണോറക്കണ്ടിയിൽ മുസ്തഫ -ഷാഹിന ദമ്പതിമാരുടെ മകനാണ് മെഹ്ഫിൻ.
ചെറുപ്രായത്തിൽ ചിത്രരചനയോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന മെഹ്ഫിൻ പെൻസിൽ ഡ്രോയിങ്ങിൽ വിവിധ മത്സരങ്ങളിൽ കഴിവുതെളിയിച്ചിട്ടുണ്ട്. ലോക്ഡൗൺ കാലത്തെ ഒഴിവുസമയത്താണ് കാലിഗ്രഫി ചെയ്തുതുടങ്ങിയത്. വീട്ടുകാരും അധ്യാപകരും പ്രോത്സാഹനവുമായി വന്നു. വ്യത്യസ്തങ്ങളായ, വൈവിധ്യവും ആകർഷണീയതയും നിറഞ്ഞ അറബിക് പദങ്ങളുമായി ഒട്ടേറെ കാലിഗ്രഫികൾ മെഹ്ഫിൻ വരച്ചിട്ടുണ്ട്.

