മെഡിക്കൽ കോളജ്; അത്യാഹിത വിഭാഗം ഇന്നുമുതൽ
text_fieldsകോഴിക്കോട്: തുടർച്ചയായ തീപിടിത്തങ്ങളെ തുടർന്ന് അടച്ചിട്ട ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പി.എം.എസ്.എസ്.വൈ ബ്ലോക്കിലെ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം ഞായറാഴ്ച വീണ്ടും പ്രവർത്തനം തുടങ്ങും. ഗ്രീൻ, റെAഡ് ഏരിയ സജ്ജീകരണം അടക്കം ക്രമീകരണങ്ങൾ പൂർത്തിയായി.
അണുനശീകരണം, ശുചീകരണം എന്നിവ നേരത്തേ നടത്തിയിരുന്നു. ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോര്‍, ഒന്നാം നില എന്നിവയാണ് തുറന്നുപ്രവര്‍ത്തിക്കുക. എം.ആര്.ഐ, സി.ടി സ്കാൻ തുടങ്ങിയ സേവനങ്ങളും എമർജൻസി തിയറ്ററും ഇതോടൊപ്പം പ്രവർത്തനം ആരംഭിക്കും. 27 മുതൽ രണ്ട്, മൂന്ന്, നാല് നിലകളിലുള്ള വാര്‍ഡുകളും ന്യൂറോ സര്‍ജറി തീവ്ര പരിചരണ വിഭാഗവും തുറന്നുപ്രവര്‍ത്തിക്കും.
മേയ് രണ്ടിനാണ് സർജിക്കൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലെ എം.ആർ.ഐ റൂമിൽ പൊട്ടിത്തെറിയെ തുടർന്ന് പുക ഉയരുകയും രോഗികളെ ഒഴിപ്പിച്ച് അത്യാഹിത വിഭാഗം അടച്ചിടുകയും ചെയ്തത്. ശേഷം അഞ്ചിന് കാർഡിയോതെറാസിക് സർജറി യൂനിറ്റ് തിയറ്റർ തുറക്കുന്നതിനു മുന്നോടിയായുള്ള പരിശോധനക്കിടെ വീണ്ടും തീയും പുകയും ഉയരുകയായിരുന്നു. തുടർന്നാണ് അറ്റകുറ്റപ്പണിക്കായി ബ്ലോക്ക് പൂർണമായും അടച്ചത്. ഇലക്ട്രിക്കൽ, അഗ്നിരക്ഷ തുടങ്ങിയ വിഭാഗങ്ങളുടെതടക്കം വിദഗ്ധ സമിതി സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് ബ്ലോക്ക് വീണ്ടും തുറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

